Thursday 13 May 2021
അനന്തപുരിയിൽ കണ്ടിരിക്കേണ്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ !

By Bindu PP .04 Aug, 2018

imran-azhar

 

 

ഇനി ഓണകലമായി അവധിയുടെ ദിനങ്ങൾ. ഒത്തുകൂടുന്ന കുടുംബങ്ങൾ ഒരുമിച്ച് യാത്രകളും എല്ലാം ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതൽ നടക്കുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. ട്രിവാന്‍ട്രം എന്ന് വിദേശികള്‍ വിളിക്കുന്ന തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്. തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് യാത്ര പോകാന്‍ പറ്റിയ മിക‌ച്ച ടൂറിസ്റ്റ് സ്ഥലങ്ങളെ കുറിച്ചറിയാൻ....

 

കോവളം

 

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. വിദേശികളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ് സുന്ദരമായ ഈ ബീച്ച്.

 

പൂവാർ

 

തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നൊക്കെ പൂവാറിനെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിദത്ത തുറമുഖമെന്ന് പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാര്‍. നെയ്യാര്‍ നദി കടലില്‍ ചേരുന്ന ഭാഗത്താണ് പ്രകൃതി രമണീയമായ പൂവാര്‍.

 

വര്‍ക്കല

 

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്.

 

പൊന്മുടി

 

 

 

തിരുവനന്തപുരത്ത് നിന്ന് 55 കിലോമീറ്റര്‍ അകലെയായി. പശ്ചിമ‌ഘട്ടത്തില്‍ സ്ഥിതി ചെ‌യ്യുന്ന സുന്ദരമായ ഒരു ഹില്‍സ്റ്റേഷന്‍ ആണ് പൊന്‍മുടി. സാഹസികര്‍ക്കായി ട്രക്കിംഗിനും കാട്ടിലൂടെ കാല്‍നടയാത്രക്കും സൗകര്യമുണ്ട്.

ആക്കുളം

 

 

തിരുവനന്തപുരം നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് ആക്കുളം ലേക്ക് സ്ഥിതിചെയ്യുന്നത്. മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ആക്കുളം ലേക്കും പരിസരപ്രദേശങ്ങളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. വി

നെയ്യാര്‍

 

 

 

തിരുവനന്തപുരത്ത് നിന്ന് പിക്‌നിക്ക് പോകാന്‍ പറ്റിയ മികച്ച ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെയ്യാറില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ്.

 

ആഴിമല

 

 

 

പേര് സൂചിപ്പിക്കുന്നത് പോലെ ആഴിയും പാറക്കെട്ടുകളും സമ്മേളിക്കുന്നൊരിടം. അതാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള ആഴിമലയുടെ സവിശേഷത. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കി.മി മാത്രമേ ദൂരമുള്ളൂ എങ്കിലും തദ്ദേശിയര്‍ക്ക് പോലും അത്ര പരിചിതമല്ല ഈ തീരം.


മൃഗശാല

 

 

ഇന്ത്യയിലെ പഴക്കം ചെന്ന മൃഗശാലകളില്‍ ഒന്നാണ് തിരുവനന്തപുരത്തെ മൃഗശാല. തിരുവനന്തപുരത്തെ പാളയത്ത് വെള്ളയമ്പലം റോഡിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്.

 

കനകക്കുന്ന്

 

 

കൊട്ടാരം തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ കനകക്കുന്ന് കൊട്ടാരം നിരവധി മനോഹരമായ കാഴ്ചകളുടെ കേന്ദ്രമാണ്. നിരവധി പെയിന്റിംഗുകളും ചിത്രങ്ങളും ആകര്‍ഷകമായ വാസ്തുവിദ്യാ ചാതുരിയുടെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാം.

 

പത്മനാഭ സ്വാമി ക്ഷേത്രം

 

 

തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാന കാഴ്ചയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം.

ശംഖുമുഖം

 

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ബീച്ചാണ് ശംഖുമുഖം ബീച്ച്.വൈറ്റ് മണലും വിശാലമായ അന്തരീക്ഷവും, നഗരത്തിലെ ജനക്കൂട്ടത്തിൽ നിന്ന് അകന്ന്, വിശ്രമത്തിനുള്ള എല്ലാ ചേരുവകളും അനുയോജ്യമായ ഒരു വൈകുന്നേരവും ചെലവഴിക്കുന്നു. കാർ പാർക്കിങ് സൗകര്യങ്ങളുള്ള കിയോസ്കുകളും തുറസ്സായ തീയേറ്ററുകളും കൊണ്ട് സ്റ്റാർ ഫിഷ് റസ്റ്റോറൻറ് ഉണ്ട്. സൂര്യാസ്തമനം ആസ്വദിക്കുന്ന ഒരു വിസ്മയ കാഴ്ചയൊരുക്കുന്ന കടൽത്തീരത്തിൻെറ ഭാഗമായി പഴയ കോഫി ഹൗസിൽ നല്ല ഭക്ഷണം ആസ്വദിക്കാം. നിർഭാഗ്യവശാൽ ഈ കടൽത്തീരം ചുറ്റിപ്പറ്റി കൊണ്ട് മുഴുവൻ ചരക്ക് സൂക്ഷിച്ചുവയ്ക്കുന്നില്ല.