Friday 25 May 2018

ബിയറിൽ കുളിച്ചു തോർത്താൻ സോക്ട്ലാൻഡില്‍ ബിയര്‍ ഹോട്ടല്‍ വരുന്നു

By Abhirami Sajikumar.11 Mar, 2018

imran-azhar

 

ബിയര്‍ ഹോട്ടലില്‍ നിങ്ങള്‍ പൈപ്പ് തുറക്കുമ്പോള്‍ തന്നെ പതഞ്ഞു പൊങ്ങുന്ന ബിയര്‍ കിട്ടും. സ്കോട്ട്ലാന്‍ഡിലെ എലോണിലുള്ള ബ്രിയുഡോഗ് എന്ന ബഹുരാഷ്ട്ര മദ്യനിര്‍മ്മാണശാലയും പബ് ശ്യംഖലയുമാണ് ബിയറിന് വേണ്ടി മാത്രമുള്ള ഡോഗ്ഹൗസ് (Dog House) എന്ന ഹോട്ടലിന് പിന്നില്‍. 2019 പകുതിയോടെ ഇത് പ്രവര്‍ത്തനം ആരംഭിക്കും.

ബിയര്‍ ഹോട്ടലില്‍....

3.25 ഏക്കര്‍ സ്ഥലത്തായുള്ള ഡോഗ്ഹൗസ്, ബ്രിയുഡോഗിന്റെ അബെര്‍ഡെയ്ന്‍ഷിര്‍ ഹെര്‍ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലില്‍ 26 റൂമുകള്‍ ഉണ്ട്. എല്ലാ റൂമുകളിലും ബിയര്‍ ടാപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും തണുത്ത ബിയറില്‍ കുളിക്കാനുള്ള ഷവറുകളും ക്രമീകരിച്ചിട്ടുണ്ട്.

 

 

ബിയര്‍ ഹോട്ടലില്‍ ഇവരുടെ തന്നെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലെ ബിയറുകളും നല്‍കുന്നുണ്ട്. ഹോട്ടലിലെ നിങ്ങളുടെ മുറി മദ്യനിര്‍മ്മാണ ശാലയ്ക്ക് അഭിമുഖമാണെങ്കില്‍ ഇവിടുത്തെ മദ്യനിര്‍മ്മാണവും കാണാം. ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരിക്കും ഇത്.