Wednesday 07 December 2022




ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇനി ജമ്മു കശ്മീരില്‍

By swathi.10 Feb, 2022

imran-azhar

 

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇനി ജമ്മു കശ്മീരില്‍.കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മേഘങ്ങള്‍ക്കു മുകളില്‍ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കമാനം, ചിനാബ് പാലം എന്ന കുറിപ്പോടെയാണ് മന്ത്രി പാലത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ മേഘങ്ങള്‍ക്കു മുകളിലായി, പര്‍വതത്തിനൊപ്പമാണ് പാലത്തിന്റെ കമാനം നിലകൊള്ളുന്നത്.

 

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ചിനാബ് പാലം നിര്‍മ്മിക്കാന്‍ പോകുന്നത്. 315 മീറ്റര്‍ നീളത്തിലുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്ര സുഗമമാകും. പാലം കശ്മീര്‍ താഴ്വരയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നു 359 മീറ്റര്‍ ഉയരമാണ് ഇതിനുള്ളത്. ഫ്രാന്‍സിലെ ഈഫല്‍ ടവറിനെക്കാളും 35 മീറ്റര്‍ ഉയരത്തിലാകും ഇതിന്റെ നിര്‍മിതി.ചിനാബ് പാലം ഇനി ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒന്നായിരിക്കും.

 


വിവിധ വശങ്ങളില്‍ നിന്നുമുള്ള പാലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു ബി ജെ പി വക്താവ് സംബിത് പത്ര, ചിനാബ് പാലമൊരു 'എന്‍ജിനീയറിങ് വിസ്മയം' എന്നാണ് കുറിച്ചത്.റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചു പാലത്തിന്റെ ഘടനാപരമായ വിശദാംശങ്ങള്‍ക്കായി ടെക്ല എന്ന സോഫ്റ്റ്വെയര്‍ ആണ് ഉപയോഗിക്കുന്നത്. നിര്‍മിതിക്കായി ഉപയോഗിക്കുന്ന സ്റ്റീലിനു, മൈനസ് 10 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ താപം താങ്ങാനുള്ള ശേഷിയുമുണ്ടായിരിക്കും. ഉധംപൂര്‍ - ശ്രീനഗര്‍ - ബാരാമുള്ള റെയില്‍വേ ലിങ്ക് പ്രോജക്ടിന്റെ ഭാഗമായാണ് ചിനാബ് പാലത്തിന്റെ നിര്‍മിതി.