ഞാറ്റുവേല എന്നാലെന്ത് ?

By :  Devina Das
Update: 2026-06-20 09:58 GMT

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തില്‍ ഞാറ്റുവേലകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. മഴയുടെ ലഭ്യത, മണ്ണിലെ ഈര്‍പ്പം, സസ്യങ്ങളുടെ വളര്‍ച്ച എന്നിവയെ അടിസ്ഥാനമാക്കി പൂര്‍വികര്‍ രൂപ പ്പെടുത്തിയ കാര്‍ഷിക കലണ്ടറാണ് ഞാറ്റു വേല സമ്പ്രദായം. വര്‍ഷങ്ങളായുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഏത് സമയത്ത് ഏത് വിളകള്‍ നട്ടാല്‍ മികച്ച വളര്‍ച്ചയും വിളവും ലഭിക്കുമെന്ന് അവര്‍ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴക്കാലാരംഭം വൃക്ഷ ത്തൈകളും ഫലവൃക്ഷങ്ങളും സുഗന്ധവ്യഞ്ജന വിളകളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങളുടെ (അശ്വതി മുതൽ രേവതി വരെ) പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. ഒരു നക്ഷത്രത്തിന്റെ സ്ഥാനത്ത് സൂര്യൻ നിൽക്കുന്ന ശരാശരി 13-14 ദിവസത്തെ കാലയളവിനെയാണ് ഒരു ഞാറ്റുവേല എന്ന് പറയുന്നത്.

Similar News