സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,03,840 രൂപ

By :  Devina Das
Update: 2026-06-26 11:13 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ മുന്നേറ്റം. പവന് 200 രൂപയാണ് വർധിച്ചത്. 1,03,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 12,980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയാൽ സ്വർണത്തിന്റെ ആകർഷണം കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി കഴിഞ്ഞദിവസങ്ങളിൽ സ്വർണവില കുറയാൻ ഇടയാക്കിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നിലവിൽ പവന് 11,000 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Similar News