ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിന്ന് പിന്മാറില്ല '; സിജെപി കേന്ദ്രവുമായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ഇന്ന് ചര്‍ച്ച നടക്കും

By :  Devina Das
Update: 2026-07-24 05:12 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം തീർപ്പാക്കാൻ (സിജെപി) പ്രതിനിധി സംഘം കേന്ദ്രമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലാണ് യോഗം നടക്കുന്നത് . ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്.സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത കോക്റോച്ച് ജനതാ പാര്‍ട്ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമാധാനപരമായ രീതിയിലാണ് പ്രതിഷേധം നടക്കുന്നത്.ധര്‍മേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ സംവിധാനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടുമാണ് സമരം. പാര്‍ലമെന്റിലേക്ക് നടത്തിയ 'സംസദ് ചലോ' മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായത്.വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സോനം വാങ്ചുക് തന്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാനീയം കുടിച്ച് സമരം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.

Similar News