വിജയ്-തൃഷ വിവാഹം കഴിഞ്ഞോ? ചര്‍ച്ചയായി ചാര്‍മിയുടെ കമന്റ്
By : Devina Das
Update: 2026-06-24 11:19 GMT
കഴിഞ്ഞദിവസമായിരുന്നു നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ ജന്മദിനം . ഈ ദിനത്തിൽ ആരാധകര്‍ കാത്തിരുന്നത് നടി തൃഷയുടെ പോസ്റ്റിന് വേണ്ടിയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രം തന്നെ തൃഷ പങ്കുവച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രവും തൃഷയുടെ വാക്കുകളും വൈറലാവുകയം ചെയ്തു.വിജയ്ക്കുള്ള തൃഷയുടെ ജന്മദിനാശംസയ്ക്ക് നടി ചാര്‍മി കൗര്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ലോകത്തെ ചര്‍ച്ചാ വിഷയം. 'പ്യുവര്‍ ഗോള്‍ഡ് കപ്പിള്‍' എന്നായിരുന്നു ചാര്‍മിയുടെ കമന്റ്. വിജയ് യേയും തൃഷയേയും ചാര്‍മി കപ്പിള്‍ എന്ന് വിളിച്ചതാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചാര്‍മി ഇരുവരേയും ദമ്പതികള്‍ എന്ന അര്‍ത്ഥത്തിലാണോ കപ്പിളെന്ന് വിളിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.