Kaumudi Plus

കടബാധ്യതകളിൽനിന്ന് മോചനം ലഭിക്കുന്നതിന് "സുബ്രഹ്മണ്യ, ഭദ്രകാളി" ഭജനം

കടബാധ്യതകളിൽനിന്ന് മോചനം ലഭിക്കുന്നതിന് സുബ്രഹ്മണ്യ, ഭദ്രകാളി ഭജനം
X

ജീവിതത്തിലെ കടുത്ത സാമ്പത്തിക ബാദ്ധ്യതകൾ, കടങ്ങൾ, ശത്രുദോഷം, രോഗങ്ങൾ എന്നിവയിൽ നിന്നും മോചനം നേടാൻ സുബ്രഹ്മണ്യ സ്വാമിയെയും ഭദ്രകാളി ദേവിയെയും നിത്യേന ഭജിക്കുന്നത് അത്യുത്തമമാണ്.

ഋണമുക്തിയും സുബ്രഹ്മണ്യനും

മുരുകനെ ധ്യാനിച്ച് ക്ഷേത്രദർശനം നടത്തുകയും സുബ്രഹ്മണ്യ സ്തോത്രങ്ങൾ പാരായണം ചെയ്യുകയും ചെയ്താൽ എത്ര വലിയ കടബാധ്യതയും രോഗ ദുരിതങ്ങളും ശത്രു ദോഷങ്ങളും ഒഴിഞ്ഞുപോകും.

ഷഷ്ഠി വ്രതത്തിന്റെ പ്രാധാന്യം സുബ്രഹ്മണ്യന് ഏറ്റവും പ്രധാനപ്പെട്ട ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ച് ‘സ്കന്ദഷഷ്ഠി കവചം’ പാരായണം ചെയ്യുന്നത് വലിയ കടബാധ്യതകൾ പോലും വേഗത്തിൽ മാറാൻ സഹായിക്കുമെന്നത് അനേകം ഭക്തരുടെ അനുഭവസാക്ഷ്യമാണ്. മേയ് 21 വ്യാഴാഴ്ചയാണ് ഇടവത്തിലെ ഷഷ്ഠി.

ചൊവ്വാ ഗ്രഹപ്രീതി

ജാതകത്തിൽ ചൊവ്വാ ഗ്രഹത്തിന്റെ പ്രീതിയുണ്ടെങ്കിൽ സാമ്പത്തിക ദുരിതങ്ങൾ ഒരു വ്യക്തിയെയും ബാധിക്കില്ല. ചൊവ്വയുടെ ദോഷഫലം കുറയ്ക്കാനും കടമുക്തിക്കും ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ഋണമോചന മംഗള സ്തോത്രം ജപം. ഇത് നിത്യവും ഭക്തിയോടെ ജപിച്ചാൽ കടബാധ്യതകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശത്രുഭയത്തിൽ നിന്നും പൂർണ്ണമായ മുക്തി ലഭിക്കും.

സുബ്രഹ്മണ്യ മൂലമന്ത്രം

ഓം വചത്ഭുവേ നമഃ

സുബ്രഹ്മണ്യ ഗായത്രി

സനത്കുമാരായ വിദ്മഹേ

ഷഡാനനായ ധീമഹി

തന്നോ സ്കന്ദ: പ്രചോദയാത്

ഭദ്രകാളി മൂലമന്ത്രം

ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ഭദ്രകാളി ഗായത്രി

ഓം രുദ്രസുതായൈ വിദ്മഹേ

ശൂല ഹസ്തായൈ ധീമഹി

തന്ന: കാളീ പ്രചോദയാത്

ഋണമോചന മംഗള സ്തോത്രം

അംഗാരക മഹാഭാഗ

ഭഗവൻ ഭക്തവത്സല

ത്വാം നമാമി മമാശേഷം

ഋണമാശു വിനാശയ

ഋണരോഗാദിദാരിദ്ര്യം

യേ ചാന്യേ ഹ്യമപമൃത്യുവഃ

ഭയക്ലേശമനസ്താപാ

നശ്യന്തു മമ സർവദാ

അതിവക്ത്ര ദുരാരാധ്യ

രോഗമുക്ത ജിതാത്മനഃ

തുഷ്ടോ ദദാസി സാമ്രാജ്യം

രുഷ്ടോ ഹരസി തത്ക്ഷണാത്

വിരിഞ്ചി ശക്രവിഷ്ണൂനാം

മനുഷ്യാണാം തു കാ കഥാ

തേന ത്വം സർവസത്ത്വേന

ഗൃഹരാജോ മഹാബലഃ

പുത്രാം ദേഹി ധനം ദേഹി

ത്വാംമസ്തി ശരണം ഗതഃ

ഋണദാരിദ്ര്യ ദുഃഖേന

ശത്രുണാം ച ഭയാത്തതഃ

മംഗളോ ഭൂമി പുത്രശ്ച

ഋണഹർത്താ ധനപ്രദഃ

സ്ഥിരാസനോ മഹാകായഃ

സർവകാമവിരോധകഃ

ലോഹിതോ ലോഹിതാക്ഷശ്ച

സാമഗാനാം കൃപാകരഃ

ധരാത്മജഃ കുജോ ഭൗമോ

ഭൂതിദോ ഭൂമിനന്ദനഃ

അംഗാരകോ യമശ്ചൈവഃ

സർവരോഗാപഹാരകഃ

വ്യഷ്ടേഃ കർതാപഹർതാ ച

സർവ കാമഫലപ്രദഃ

ഏതാനികുലനാമാനി നിത്യം

യഃശ്രദ്ധയാ പഠേത്

ഋണം ന ജായതേ തസ്യ ധനം

ശീഘ്രമവാപ്നുയാത്

ധരണീ ഗർഭസംഭൂതം

വിദ്യുത്കാന്തിസമപ്രഭം

കുമാരം ശക്തി ഹസ്തം തം

മംഗളം പ്രണമാമ്യഹം

Next Story
Share it