Kaumudi Plus

വെങ്കിടേശ്വര ഭഗവാന്റെ താടിയിൽ ദിവസവും പച്ച കർപ്പൂരം പുരട്ടുന്നത് ;ഐതിഹ്യം

വെങ്കിടേശ്വര ഭഗവാന്റെ താടിയിൽ ദിവസവും പച്ച കർപ്പൂരം പുരട്ടുന്നത് ;ഐതിഹ്യം
X

പച്ചക്കർപ്പൂര ഐതിഹ്യം

പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച മഹായോഗിയും മഹാഭക്തനുമായ ശ്രീ രാമാനുജാചാര്യരിലേക്കാണ് ആ ഐതിഹ്യം നീളുന്നത്.

തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ എഡി -1017 – ൽ ജനിച്ച് 1137- ൽ സ്വർഗ്ഗീയനായി എന്നു വിശ്വസിക്കുന്ന വേദാന്ത ദർശനത്തിലെ വിശിഷ്ടാദ്വൈത താത്ത്വിക ശാഖയുടെ പ്രധാന ഗുരുവും, ശ്രീവൈഷ്ണവ സമ്പ്രദായത്തിലെ ആചാര്യനുമായിരുന്നു രാമാനുജാചാര്യർ.

പുണ്യപുരുഷനായ രാമാനുജാചാര്യർ ശ്രീ വെങ്കിടേശ്വരന്റെ മഹാഭക്തനായിരുന്നു.തിരുപ്പതി തിരുമല ക്ഷേത്രത്തെ ഇന്നത്തെ നിലയിൽ ശതകോടി ജനങ്ങളുടെ അഭയ കേന്ദ്രമാക്കി മാറ്റുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന അവിടുത്തെ പൂജാ ക്രമങ്ങളും, ആത്മീയമായ ആരാധനാ പദ്ധതികളുമെല്ലാം ക്രമീകരിച്ചത് ഈ വൈഷ്ണവ ആചാര്യനാണ്.

ഇന്നും ശ്രീ രാമാനുജാചാര്യർ ചിട്ടപ്പെടുത്തിയതിൽ നിന്നും അണുകിട വ്യതിചലിക്കാതെയുള്ള ആരാധനാ രീതികളാണ് രീതികളാണ് ക്ഷേത്ര പുരോഹിതന്മാർ അനുദിനവും ഭക്തിപൂർവ്വം പിന്തുടരുന്നത്.

Next Story
Share it