വീടിന്റെ പ്രധാന വാതിൽ ;വസ്തു നിർദ്ദേശങ്ങൾ

വീടിന്റെ പ്രധാന വാതിൽ ജ്യോതിഷപ്രകാരം വളരെ പ്രധാനപ്പെട്ടതാണ് .വാതിലിനു നേരെ മുന്നിൽ ഇലക്ട്രിക് പോസ്റ്റ് ,വൻമരങ്ങൾ ,ആരാധനാലയങ്ങൾ ,നേരെ വീട്ടിലേക്ക് വന്നു ചേരുന്ന വിധത്തിലുള്ള റോഡ് എന്നിവ പാടില്ലെന്നതാണ് വാസ്തുശാസ്ത പ്രകാരം പറയുന്നത് .
രണ്ടുദിശകളിലേക്ക് പ്രവേശനം വേണ്ടതുണ്ടെങ്കിൽ, രണ്ടു വാതിലുകളിൽ ഒന്ന് വടക്കോ കിഴക്കോ ആകണം. മൂന്ന് വാതിലുകളാണ് വേണ്ടതെങ്കിൽ രണ്ടെണ്ണം വടക്കും കിഴക്കുമായിട്ടും മൂന്നാമത്തേത് പടിഞ്ഞാറോ തെക്കോ ആയിട്ടും ചെയ്യുക.വീട്ടിലേക്ക് പ്രവേശിക്കാനുള്ള വാതിൽ വീടിന്റെ മുഖപ്പൂവിന്റെ നടുക്കോ പിന്നീട് നീട്ടിയെടുത്ത ഭാഗത്തോ മുറിച്ചുമാറ്റിയ ഭാഗത്തോ ആകാൻ പാടില്ല. വീടിന്റെ പ്രധാന പ്രവേശന കവാടം നേരെ എതിരെയുള്ള വീടിന്റെ പ്രധാന പ്രവേശന കവാടത്തിന് നേരെ എതിരെ വരാൻ പാടില്ല. പ്രധാന വാതിലിനു വീടിന്റെ മറ്റു വാതിലുകളേക്കാൾ വലുതായിരിക്കണം. അത് അകത്തേക്ക് ഇടതു വശത്തേക്ക് തുറക്കുന്നത് ആയിരിക്കണം. മുൻവശത്തുള്ള പ്രധാനവാതിൽ പിൻവശത്ത് വീട്ടിൽ നിന്നും പുറത്തു കടക്കുന്നതിനുള്ള വാതിലിന് എതിരാകരുത്. മുഖ്യവാതിൽ ദിവസവും തുറക്കണം. ചിലർ സൗകര്യാർത്ഥം വീട്ടിനകത്തേക്ക് കടക്കാനും പുറത്തിറങ്ങാനും വശങ്ങളിലുള്ള വാതിലുകളോ പിൻവാതിലുകളോ ഉപയോഗിക്കും. ഇത് പാടില്ല. മുൻവശത്തെ മുഖ്യവാതിൽ എപ്പോഴും ഉപയോഗിച്ചില്ല എങ്കിൽ അകത്തേക്ക് ശുഭകരമായ ഊർജ്ജം ഒഴുകിയെത്തുകയില്ല.

