കഠിനമായ രോഗദുരിതങ്ങളിൽനിന്ന് ശമനം ലഭിക്കാൻ ശിവന് ധാര ചെയ്യുക

കുടുംബാംഗങ്ങൾക്ക് കഠിനമായ രോഗങ്ങളും ദുരിതങ്ങൾ അനുഭവിക്കുന്നവർ ദിവസേന ശിവക്ഷേത്രദർശനം നടത്തുന്നത് ഉത്തമം ആണ് . തിങ്കളാഴ്ച തോറും ശിവന് ധാര ചെയ്യുകയും കൂവളമാല സമർപ്പിക്കുകയും ചെയ്യുക . 16 നാണയം ക്ഷേത്ര ഭണ്ഡാരത്തിൽ സമർപ്പിക്കുക. രോഗിയുടെ ജന്മനാൾ തോറും മൃത്യുഞ്ജയഹോമം ചെയ്യുക. രോഗമോചനം ഉണ്ടാകും. അല്ലെങ്കിൽ വേദനയ്ക്ക് ശമനമുണ്ടാകുകയെങ്കിലും ചെയ്യും.
ഓം നമഃ ശിവായ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ വീതം മനമുരുകി ജപിക്കണം. എല്ലാ ദുഃഖദുരിതങ്ങളിൽ നിന്നും മോചനമേകുന്ന മഹാമന്ത്രമാണിത്. കുറച്ചു ദിവസം ഇത് തുടർച്ചയായി ഏകാഗ്രതയോടെ ചൊല്ലിയാൽ ഒരു പ്രത്യേക ഊർജ്ജം നമ്മിൽ നിറയുന്നത് സ്വയം മനസ്സിലാക്കാൻ കഴിയും. അപാരമായ ശാന്തിയും അനുഭവപ്പെടും. അസുഖം അതികഠിനമാവുമ്പോൾ ധന്വന്തരി, അല്ലെങ്കിൽ ശിവ ക്ഷേത്രത്തിൽ എള്ളെണ്ണയും 21 നാണയവും സമർപ്പിച്ച് പുഷ്പാജ്ഞലി നടത്തുക.

