Kaumudi Plus

രാമായണമാസം

രാമായണമാസം
X

പഞ്ഞമാസം, രാമായണമാസം എന്നി പേരുകളിലും കര്‍ക്കടക മാസം അറിയപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാല്‍ 'കള്ളക്കര്‍ക്കടകം' എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാല്‍ 'മഴക്കാല രോഗങ്ങള്‍' ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. കര്‍ക്കടകത്തില്‍ ഭവനങ്ങളില്‍ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു. വീട്ടില്‍ വച്ചു ചെയ്യാന്‍ അസൗകര്യം ഉള്ളവര്‍ക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ വച്ചും നടത്താം. കര്‍ക്കടകമാസത്തില്‍ ചെയ്യുന്ന ഈ പൂജകള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിഘ്നങ്ങള്‍ ഒഴിവാക്കി വീട്ടില്‍ ഐശ്വര്യം നിറയാന്‍ സഹായിക്കും എന്നാണ് വിശ്വാസം.

കനത്ത മഴ, ആരോഗ്യ പ്രശ്നങ്ങള്‍, കാര്‍ഷിക മേഖലയില്‍ തിരിച്ചടി തുടങ്ങിയവ കര്‍ക്കടക മാസത്തില്‍ ഏറുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് കര്‍ക്കടകം പഞ്ഞമാസം എന്നും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാനും ആത്മീയ ചിന്തകള്‍ മനസില്‍ നിറയ്ക്കാനുമാണ് കര്‍ക്കടക മാസത്തെ രാമായണ പാരായണത്തിനായി പൂര്‍വ്വികര്‍ മാറ്റിവച്ചത്.

ആയുര്‍വേദ വിധിപ്രകാരം കര്‍ക്കടക മാസത്തില്‍ ഔഷധസേവ നടത്തുന്നത് ഉത്തമമാണ്. കര്‍ക്കടകത്തില്‍ മനസിലെ അസ്വസ്ഥതകള്‍ നീക്കി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനാണ് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത്. എണ്ണതേച്ചുള്ള കുളി, കര്‍ക്കടക കഞ്ഞി തുടങ്ങിയവ അസ്വസ്ഥതകള്‍ നീക്കാന്‍ സഹായിക്കുന്നു.

Next Story
Share it