Kaumudi Plus

​ശ്രീരാമനവമി വ്രതാനുഷ്ഠാനങ്ങൾ

​ശ്രീരാമനവമി വ്രതാനുഷ്ഠാനങ്ങൾ
X

ശ്രീരാമനും സഹോദരങ്ങളും ജനിച്ച ഈ പുണ്യദിനം വിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റേതാണ്. നവമി ദിവസം ഭക്തർ പുലർച്ചെ ഉണർന്ന് നിർമലമായ മനസ്സോടെ ഉപവാസം അനുഷ്ഠിക്കുന്നു. പകൽ മുഴുവൻ 'രാമനാമം' (ഹരേ രാമ ഹരേ രാമ...) ജപിക്കുന്നതും രാമായണ പാരായണം നടത്തുന്നതും സർവ്വപാപഹരമാണ്. രാമക്ഷേത്രങ്ങൾ സന്ദർശിച്ച് യഥാശക്തി വഴിപാടുകളും നിവേദ്യങ്ങളും സമർപ്പിക്കുന്നത് കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നൽകും. ശ്രീരാമ ജന്മഭൂമിയായ അയോധ്യയിൽ ഈ ദിവസം ലക്ഷക്കണക്കിന് ഭക്തരാണ് പുണ്യനദിയായ സരയൂവിൽ മുങ്ങി നിവർന്ന് സ്നാനം ചെയ്യുന്നത്. ഭാരതം മുഴുവൻ മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഭക്തിനിർഭരമായ ചടങ്ങുകളോടെയും ഈ ദിവസം കൊണ്ടാടുന്നു.

Next Story
Share it