Kaumudi Plus

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്;ഒരു പവൻ സ്വർണ്ണത്തിന്റെ വില 104,880 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്;ഒരു പവൻ സ്വർണ്ണത്തിന്റെ വില 104,880 രൂപ
X

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു . പവന് 680 രൂപയാണ് കുറഞ്ഞത്. 104,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,110 രൂപയാണ് ഇന്നത്തെ വില.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിൽ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണവില കുറയാൻ ഇടയാക്കിയത്. എന്നാൽ അമേരിക്ക- ഇറാൻ സമാധാന കരാറിനെ തുടർന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Next Story
Share it