Kaumudi Plus

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . 13,440 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നൽകുന്നതല്ല ജോബ് ഡേറ്റ കണക്കുകൾ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിൽ പലിശനിരക്ക് കൂട്ടാൻ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടിയത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Next Story
Share it