Kaumudi Plus

സംസ്ഥാനത്ത് സ്വർണ്ണവില കൂടി ; 1,07,000ന് മുകളില്‍

സംസ്ഥാനത്ത് സ്വർണ്ണവില കൂടി ; 1,07,000ന് മുകളില്‍
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ മുന്നേറ്റം. ഇന്ന് പവന് 160 രൂപയാണ് വർധിച്ചത്. 1,07,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്. 13,390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം ഏഴായിരം രൂപയാണ് കുറഞ്ഞത്. വിലക്കയറ്റം പിടിച്ചുനിർത്താൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയേക്കുമെന്ന റിപ്പോർട്ടുകളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ് വന്നതിനെ തുടർന്ന് എണ്ണവില കുറഞ്ഞതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്

Next Story
Share it