സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന ;,12,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടിവ് നേരിട്ട സ്വർണവിലയിൽ ഇന്ന് വർധന. പവന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. 1,12,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വർധിച്ചത്. 14,040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ 3000 രൂപയിലധികമാണ് സ്വർണവിലയിൽ ഇടിവ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവില തിരിച്ചുകയറിയത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Next Story

