Kaumudi Plus

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപ
X

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത് .13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവൻ സ്വർണത്തിന്റെ വില 1,07,440 രൂപയായും ഉയർന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 11,090 രൂപയായി. പവൻ വില 88,720 രൂപയും. അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയെന്ന നിരക്കിൽ തുടരുകയാണ്.

ജൂൺ ഒന്നിന് 1,14,560 രൂപ വരെ ഉയർന്ന സ്വർണവില പിന്നീട് പടിപടിയായി താഴേക്ക് പോകുകയായിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള നീക്കവും പശ്ചിമേഷ്യൻ സംഘർഷത്തിന് വിരാമമായതും സ്വർണത്തെ താഴേക്ക് എത്തിച്ചു. നിലവിലെ അവസ്ഥയിൽ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾക്ക് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പശ്ചിമേഷ്യൻ വിഷയം ഏതുരീതിയിൽ തിരിയുന്നോ അതിനനുസരിച്ച് വിലയിൽ ചാഞ്ചാട്ടമുണ്ടായേക്കാം.

Next Story
Share it