Kaumudi Plus

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻഇടിവ് ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,03,240 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻഇടിവ് ;ഒരു പവന്‍ സ്വര്‍ണത്തിന്റെ  വില 1,03,240 രൂപ
X

കൊച്ചി: ഇന്നലെ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണ വിലയില്‍ ഇന്നു രാവിലെ വന്‍ ഇടിവ്. പവന് 920 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,03,240 രൂപ. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905ല്‍ എത്തി.

ഇന്നലെ രാവിലെ ജൂണിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ വില ഉച്ചയോടെ തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. രാവിലെ പവന് 1320 രൂപ കുറഞ്ഞിരുന്നു.

Next Story
Share it