ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 1,14,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 14,320 രൂപ നൽകണം. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോൾ വില ഇനിയും കൂടും.ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം വർധിച്ചതും ഇറാൻ- അമേരിക്ക സമാധാന കരാർ യാഥാർഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയിൽ എണ്ണവില വർധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണവില കുത്തനെയാണ് ഉയർന്നത്. നിലവിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 94 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
Next Story

