സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധന ;1,05,000ന് മുകളില്‍

കൊച്ചി: ഇന്നലെ രണ്ടു തവണയായി 1600 രൂപ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. പവന് 80 രൂപയാണ് വർധിച്ച് വീണ്ടും 1,05,000ന് മുകളിൽ എത്തി. 1,05,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 10 രൂപ വർധിച്ചു. 13,130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Next Story

