മില്മ പാല് വില വര്ധിപ്പിച്ചു; ലിറ്ററിന് നാലു രൂപ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചു. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനിച്ചത്. ജൂൺ ഒന്നാം തീയതി മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. പാൽ ഉൽപ്പന്നങ്ങൾക്കും വില വർധിക്കും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ മിൽമ പാലിന്റെ വില 56 രൂപയായി ഉയരും. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാനാണ് തീരുമാനിച്ചത്.
Next Story

