Food
ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് വടാപാവ്. മലയാളിക്ക് വിശപ്പടക്കാൻ സമോസയെന്ന പോലെ ഉത്തരേന്ത്യക്കാർക്ക് വടാപാവുണ്ട്. മുംബൈ നഗരത്തിലെ ദാദറിലെ പ്രിയപ്പെട്ട അശോക് വടാപാവ്എന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാൾ
രാജ്യാന്തര പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് . പ്രശസ്ത ഫുഡ് ഗൈഡ് ടേസ്റ്റ് അറ്റ്‌ലസ് തയ്യാറാക്കിയ ലോകത്തെ ഏറ്റവും മികച്ച സാൻവിച്ചുകളുടെ പട്ടികയിലാണ് 25-ാം സ്ഥാനം നേടിയത്. ഉരുളക്കിഴങ്ങ് മസാല ചേർത്തു മൊരിച്ചെടുത്ത ഉരുണ്ട ബോണ്ടപോലുള്ള ഭാഗമാണ് വടാപാവിലെ വട. മൃദുവായ പാവാണ് അശോക് വടാപാവിന്റെ പ്രത്യേകത. കാരറ്റ് വെളുത്തുള്ളി ചട്‌നി കൂടിയാകുമ്പോൾ രുചി അത്യുഗ്രനാകും. തുർക്കിയുടെ ടോംബിക് ഡോണർ വിയറ്റ്‌നാമിന്റെ ബാൻ മി തുടങ്ങിയ വിലകൂടിയ സാൻവിച്ചുകളോടു മത്സരിച്ചാണ് വടാപാവിന്റെ നേട്ടം. കീർത്തി കോളേജിനു സമീപം 1966 ലാണ് അശോക് വടാപാവ് സ്റ്റാൾ ആരംഭിച്ചത്. മില്ലുകളിലെ പാവപ്പെട്ട തൊഴിലാളികൾക്കു വേണ്ടി തയ്യാറാക്കിയ പലഹാരം വേഗം ജനപ്രിയമായി. 6 പതിറ്റാണ്ടിനിടെ വടാപാവിനൊപ്പം സ്റ്റാളും വളർന്നു. വിദ്യാർത്ഥികൾ മുതൽ സെലിബ്രിറ്റികൾ വരെ ഇവിടത്തെ പതിവുകാരാണ്.