Health
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് കടുത്ത വിളർച്ച, അവയവങ്ങളുടെ തകരാറ്, കോമ തുടങ്ങിയ അവസ്ഥകൾക്കും മരണത്തിനും കാരണമാവും.
കൊതുക് കടി സൂക്ഷിക്കണം
അനോഫിലിസ് ഇനത്തിൽപെട്ട പെൺകൊതുകിലൂടെയാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. പ്ലാസ്മോഡിയം (Plasmodium) പാരസൈറ്റുകൾ ശരീരത്തിൽ പ്രവേശിച്ചാൽ ഏഴ് മുതൽ 30 ദിവസത്തിൽ രോ​ഗലക്ഷണങ്ങൾ പ്രകടമാകും. രക്തത്തിൽ പ്രവേശിക്കുന്ന അണുക്കൾ കരളിൽ പെരുകുന്നു. കരളിന്റെ കോശങ്ങൾ നശിക്കാനും അടുത്ത ഘട്ടത്തിൽ ചുവന്ന രക്താണുക്കളെ ആക്രമിക്കാനും ഇത് കാരണമാകുന്നു.
ഇത് അനീമിയയ്ക്കും രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കി അവയവങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കാനും കാരണമാകുന്നു. രോഗം തിരിച്ചറിയാതെ പോകുന്ന സാഹചര്യത്തിൽ സമൂഹത്തിനുള്ളിൽ രോഗവ്യാപന സാധ്യതയും ഉയരും. അപൂർവം അവസരങ്ങളിൽ രക്തദാനത്തിലൂടെയും രോ​ഗം പകരാമെന്ന് വിദ​ഗ്ധർ പറയുന്നു.
മിക്സഡ് ഇൻഫെക്ഷനും കോ-ഇൻഫെക്ഷനും
ചില സാഹചര്യങ്ങളിൽ ഒരേ സമയം ഒന്നിലധികം പ്ലാസ്മോഡിയം സ്പീഷീസുകൾ ബാധിക്കുന്ന മിക്സഡ് മലേറിയ ഇൻഫെക്ഷൻ ഉണ്ടാകാം. ഇത് രോഗലക്ഷണങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചികിത്സയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, ടൈഫോയിഡ് പോലുള്ള മറ്റ് പകർച്ചവ്യാധികളോടൊപ്പം കോ-ഇൻഫെക്ഷൻ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ രോഗനിർണ്ണയം വൈകിയാൽ രോഗാവസ്ഥ വേഗത്തിൽ മോശമാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യവും വേഗത്തിലുള്ള പരിശോധന അത്യാവശ്യമാണ്.
രോഗലക്ഷണങ്ങൾ
പനി, കുളിർ, അപസ്മാരം, മാനസിക നിലയിൽ തകരാർ എന്നിവയാണ് ലക്ഷണങ്ങൾ. മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ്. അതിനാൽ തിരിച്ചറിയാൻ വൈകും. വിറയലോടു കൂടിയ പനി, ഒന്നിടവിട്ട ദിവസങ്ങളിലെ പനി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുകയും ചെയ്യുക, ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, വിളർച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.
സ്വയം ചികിത്സ ഒഴിവാക്കി രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ പ്രാധാന്യം :
കൃത്യമായ രോഗനിർണ്ണയം: മൈക്രോസ്കോപ്പി (Peripheral Smear), റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RDTs) വഴി കൃത്യമായി കണ്ടെത്താം.
ഫലപ്രദമായ ചികിത്സ: 'അർട്ടെമിസിനിൻ' (Artemisinin) അധിഷ്ഠിത മരുന്നുകൾ ഉടൻ ആരംഭിക്കാം.
നിരീക്ഷണം: ബോധക്ഷയം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉടൻ കണ്ടെത്താനും ചികിത്സിക്കാനും സാധിക്കും.
അപകടസാധ്യതയുള്ളവർ ശ്രദ്ധിക്കുക:
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ
ഗർഭിണികൾ
പ്രായമായവർ
രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
ആധുനിക കാലത്ത് മലേറിയ കണ്ടെത്താൻ മിനിറ്റുകൾ മാത്രം മതി. റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RDTs) ഇന്ന് എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. മൈക്രോസ്കോപ്പി പരിശോധനയിലൂടെ പരാന്നഭോജിയുടെ തീവ്രത അളക്കാനും സാധിക്കും. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ അർട്ടെമിസിനിൻ- ബേസ്ഡ് കോമ്പിനേഷൻ തെറാപിസ് (ACT) ചികിത്സയിലൂടെ പാരസൈറ്റുകളെ രക്തത്തിൽ നിന്ന് വേഗത്തിൽ നീക്കം ചെയ്യാം. ഇത് മരണസാധ്യത ഗണ്യമായി കുറയ്ക്കുകയും രോഗി വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മലേറിയ നിയന്ത്രിക്കുന്നതിനായി പ്രാദേശിക പരിശോധനാ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരും ഇന്ന് സജീവമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കാലാവസ്ഥാ നിരീക്ഷണം എന്നിവ ഉപയോഗിച്ച് മലേറിയ പടരാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കിയാൽ മലേറിയയെ പൂർണ്ണമായും സുഖപ്പെടുത്താം. വൈകിയുള്ള ചികിത്സ ജീവന് തന്നെ ഭീഷണിയാകാം.
പ്രതിരോധം
കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് മലേറിയ വരാതിരിക്കാനുള്ള പ്രധാന മാർഗം. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്ക്വിറ്റോ ലാർവിസിഡൻ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക
രോഗി രോഗം ഭേദമാകുന്നതു വരെ കൊതുകു വലയ്ക്കുള്ളിൽത്തന്നെ കിടക്കാനും ശ്രദ്ധിക്കണം. നമുക്കിടയിൽ താമസിക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചാൽ രോഗമില്ലാത്തവരും കൂടെ ഉള്ളവർക്ക് രോഗമുള്ള കാലയളവിൽ കൊതുകു വല ഉപയോഗിക്കണം. കൂടാതെ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക. കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്രതിരോധത്തിന് നല്ലതാണ്.
കരിമ്പിൽ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ പ്രക്രിയയിലൂടെ ഇവയെല്ലാം നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയിൽ കാര്യമായ പോഷക​ഗുണങ്ങൾ ഇല്ല .പഞ്ചസാരയുടെ അമിത ഉപയോ​ഗം പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ പറയാറ്. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയിലേക്കും നയിക്കുന്നുണ്ട്.
ശരീരഭാരം
പഞ്ചസാരയിൽ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതിൽ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വർധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും ഇത് പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുൾപ്പെടെ മാരകമായ പല രോ​ഗങ്ങളിലേക്ക് ഇത് നയിക്കും.
പ്രമേഹവും പിസിഒഎസും
അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.
ഹൃദ്രോഗ സാധ്യത
പഞ്ചസാരയുടെ ഉയർന്ന ഉപഭോ​ഗം രക്തസമ്മർ​ദം, ഫാറ്റി ലിവർ, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോ​ഗം രക്തത്തിലെ കൊളസ്ട്രോൾ നില വർധിപ്പിക്കുന്നു. കൂടാതെ ആതെറോസ്ക്ലെറോസിസ് സാധ്യതയും വർധിപ്പിക്കുന്നു.
മാനസികാരോഗ്യം
മധുരം കഴിക്കുമ്പോൾ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ​​ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാനസികാരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് ഇത് നയിക്കാം. ലഹരി പോലെ പഞ്ചസാരയുടെ പതിവ് ഉപഭോ​ഗം തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് ആസക്തിയിലേക്ക് നയിക്കുന്നു.
ചർമത്തിന് അകാല വാർദ്ധക്യം
പഞ്ചസാരയുടെ അമിത ഉപഭോ​ഗം ചർമത്തിന്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷൻ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചർമത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകൾക്കും തൂങ്ങലിനും കാരണമാകും.
രോഗപ്രതിരോധ സംവിധാനം
ശരീരത്തിൽ വീക്കം വർധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫം​ഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂൺ അവസ്ഥകൾക്കും കാരണമാകാം.