Movies
വി ഡി സതീശൻ സർക്കാർ പ്രഖ്യാപിച്ച ആദ്യ ബജറ്റിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍.''പുതിയ ബജറ്റിൽ, സിനിമ മേഖലയെ കൈപിടിച്ചുയർത്താൻ, കൾച്ചറൽ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികൾ സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണ്.'' മോഹൻലാൽ പറയുന്നു.
''സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകും. മുഖ്യമന്ത്രി വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി'' എന്നും മോഹൻലാൽ പറയുന്നു.അതേസമയം സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം, കൊച്ചിയിൽ ജെസി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
എംടി വാസുദേവൻ നായരുടെ ഓർമയ്ക്കായി കോഴിക്കോട് കൾച്ചറൽ പാർക്ക്, കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്, മാർഗംകളി, അയ്‌നിപ്പാട്ട്, ഗോത്ര കലാരൂപങ്ങൾ അവതരിപ്പിക്കും. ജെൻസി യുവാക്കൾക്കായി ഷോർട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാനും നൃത്തവും സംഗീതവും അവതരിപ്പിക്കാനും സൗകര്യം ഒരുക്കും.
വി ഡി സതീശൻ സർക്കാർ പ്രഖ്യാപിച്ച ആദ്യ ബജറ്റിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ