Social Media
സോഷ്യൽ മീഡിയയിലെ തനിക്കെതിരായ ട്രോളുകൾക്കെതിരെ നടി ഖുശ്ബുവിന്റേയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അനന്ദിത സുന്ദർ. തന്നെ പരിഹസിക്കാൻ ട്രാൻസ്‌ജെൻഡർ എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയാണ് താരപുത്രി നൽകുന്നത്. ട്രാൻസ് വ്യക്തിയാകുന്നതിൽ അപമാനം തോന്നേണ്ടതില്ലെന്നാണ് അനന്ദിത പറയുന്നത്.
''ട്രാൻസ്‌ജെൻഡർ വ്യക്തികൾ വളരെ നല്ലവരാണെന്ന് ഞാൻ വിശ്വസിക്കുന്നത്. അല്ലേ? അവർ നല്ല സ്വഭാവമുള്ളവരും ഭംഗിയുള്ളവരുമാണ്. ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും കനിവുള്ള വ്യക്തികൾ ട്രാൻസ്‌ജെൻഡർ വ്യക്തികളാണ്. പക്ഷെ ഇൻസ്റ്റഗ്രാം തുറന്നാൽ, എന്നെ അധിക്ഷേപിക്കാൻ അവർ പറയുക എന്നെ കാണാൻ ട്രാൻസ് വ്യക്തിയെ പോലുണ്ടെന്നാണ്. ഇത് എന്നോടുള്ളത് മാത്രമല്ല. നിങ്ങൾ ഹോമോഫോബിക് കൂടിയാണ്. നിങ്ങൾക്ക് വിവരമില്ല'' എന്നാണ് അനന്ദിതയുടെ പ്രതികരണം.''ആദ്യം തന്നെ പറയട്ടെ, ടാൻസ് വ്യക്തിയാവുക എന്നത് അപമാനമല്ല. പക്ഷെ ഞാൻ മറ്റെന്തിനേക്കാളും കൂടുതൽ കാണുന്നത് ഇതാണ്. ഞാനൊരു സ്ത്രീയാണ്.
മറ്റെന്തിനേക്കാളും, ജീവിതത്തിൽ കനിവോടെ കടന്നു പോകാനാണ് ഞാൻ ശ്രമിക്കാറുള്ളത്. മറ്റുള്ളവരെ നിയന്ത്രിക്കാൻ എനിക്കാകില്ല. എനിക്ക് അറിയുന്നവർ ഇത് പറയുന്നവർ ദയയില്ലാത്തവരാണെന്നാണ്. സങ്കടകരമെന്ന് പറയാമല്ലോ, ലോകത്ത് അധികം പേരും അങ്ങനാണ്. ഞാനൊരു ഫോട്ടോ പങ്കുവച്ചാൽ താഴെ വരുന്ന കമന്റുകൾ എന്നെ കാണാൻ ഭംഗിയില്ലെന്ന് പറയുന്നതാകും. എനിക്കിപ്പോൾ നല്ല തൊലിക്കട്ടിയായിട്ടുണ്ട്.
പക്ഷെ അതൊരു സങ്കടകരമായ കാര്യമല്ലേ?'' എന്നും താരപുത്രി ചോദിക്കുന്നു.ഈ വെറുപ്പ് ഒരിക്കലും ഇല്ലാതാകില്ലെന്നും അനന്ദിത പറഞ്ഞു. പിന്നാലെ അനന്ദിതയ്ക്ക് പിന്തുണയുമായി അമ്മ ഖുശ്ബുവുമെത്തി. അനന്ദിതയുടെ പോഡ്കാസ്റ്റിന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ബൊമ്മായ് നിന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നു എന്നാണ് മകൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഖുശ്ബു എഴുതിയത്.
തമിഴകത്തെ എക്കാലത്തെയും ഹിറ്റ് ജോഡിയായിരുന്നു വിജയ്‌യും സിമ്രാനും. ഇരുവരും ഒരുമിച്ചെത്തിയഎവർ​ഗ്രീൻ റൊമാന്റിക് എന്നറിയപ്പെട്ട 'തുള്ളാത മനവും തുള്ളും' എന്ന ചിത്രത്തിന് ഇന്നും വളരെയേറെ ആരാധകരുണ്ട് . വർഷങ്ങൾക്ക് ശേഷം തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ പ്രിയ സുഹൃത്ത് വിജയ്‍യെ കാണാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി സിമ്രാനിപ്പോൾ.വിജയ്‌യുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സിമ്രാനൊപ്പം ഭർത്താവ് ദീപക് ബഗ്ഗയും മക്കൾ അദീപ്, ആദിത് എന്നിവരുമുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ സിമ്രാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. "വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്‌ക്രീൻ സ്പേസ് പങ്കിട്ടപ്പോൾ.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ എന്റെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തെ ഇത്രയധികം ആളുകൾക്ക് പ്രിയങ്കരനാക്കിയ ഊഷ്മളതയും, വിനയവും, ആത്മാർത്ഥതയും അതേപടി തുടരുന്നു! സംസ്ഥാനത്തിന്റെ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കാഴ്ചപ്പാടും പ്രചോദനകരമാണ്. തമിഴ്നാടിനെ മുന്നോട്ട് നയിക്കുമ്പോൾ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''. - എന്നാണ് ചിത്രങ്ങൾക്കൊപ്പം സിമ്രാൻ കുറിച്ചത്.നിരവധി ആരാധകരാണ് സിമ്രാന്റെ കമന്റ് ബോക്സിലെത്തിയിരിക്കുന്നത്. 'തുള്ളാത മനവും തുള്ളും ജോഡിയുടെ റീയൂണിയൻ' എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. സിനിമാ രംഗത്തെ വിജയ്‌യുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാൾ കൂടിയാണ് സിമ്രാൻ. മുൻപ് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു വേദിയിൽവെച്ച് വിജയ് അപമാനിക്കപ്പെട്ടിരുന്നു.2013-ൽ ഇന്ത്യൻ സിനിമയുടെ 100 വർഷാഘോഷ പരിപാടികൾ നടക്കുമ്പോഴായിരുന്നു സംഭവം. അന്ന് ക്ഷണിക്കപ്പെട്ട് പരിപാടിയിലേക്കെത്തിയ വിജയ്ക്ക് ലഭിച്ചത് മോശം സ്വീകരണമാണ്. വളരെ പിന്നിലായാണ് അദ്ദേഹത്തിന് ഇരിപ്പിടമൊരുക്കിയതും.അത്ര വലിയ പ്രശ്‌നങ്ങളുണ്ടായപ്പോൾ, അധികമാരും വിജയ്‌ക്കൊപ്പം നിന്നില്ല. അന്ന് അദ്ദേഹത്തെ പിന്തുണച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് സിമ്രാൻ. അതേസമയം ഇരുവരും ഇതുവരെ ആറ് സിനിമകളിലാണ് ഒന്നിച്ചഭിനയിച്ചത്. നേർക്കുനേർ, വൺസ് മോർ, തുള്ളാത മനവും തുള്ളും, യൂത്ത്, ഉദയ, പ്രിയമാനവളേ എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.