അച്ഛന്‍ എലിവിഷം നല്‍കിയ കുട്ടി മരിച്ചു; മൂത്ത സഹോദരന്‍ ചികിത്സയില്‍

തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിന്റെ മകൾ ഋതിക(6)യാണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരനും എലിവിഷം ഉള്ളിൽ ചെന്ന് ചികിത്സയിലാണ്. ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിലാണ് മുത്തു മക്കൾക്ക് വിഷം കൊടുത്തത്. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി ഇന്നലെ പിടിയിലായിരുന്നു.ആറും, ഏഴും വയസുള്ള കുട്ടികൾക്ക് വിഷം നൽകിയതിന് ശേഷം തമിഴ്നാട് സ്വദേശി മുത്തുവും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പൊലീസ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഇന്നലെ ഉച്ച തിരിഞ്ഞ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്.
Next Story

