ഇഡലി ലാവ ഉണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇഡലി തട്ടിലേക്ക് ഇഡലിമാവ് ഒഴിച്ച് ശേഷം സാമ്പാര്‍ നിറച്ച ഗോല്‍ഗപ്പ ഇതിലേക്ക് വയ്ക്കണം. ഇതിന് മുകളിലേക്ക് വീണ്ടും ഇഡലി മാവ് ഒഴിച്ച് മൂടണം.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം രണ്ടായിരിക്കുകയാണ്.ഓൺലൈൻ ഭക്ഷണത്തോടും സ്ട്രീറ്റ് ഫുഡിനോടും ആണ് ഇന്ന് ഭൂരിഭാഗം പേർക്കും പ്രിയം.
കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാൻഡായ നന്ദിനി കേരളത്തിൽ ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. വിവിധ മാംസ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില് ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോറാണിത്.
ഭക്ഷണം കഴിച്ചതിന് ശേഷം ഡെസേര്‍ട്ട് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ലോകത്തൊട്ടാകെ പല രുചികളിലും വൈവിദ്ധ്യത്തിലുമുള്ള ഡെസേര്‍ട്ടുകളും ലഭ്യമാണ്.
ഏത് പ്രായക്കാര്‍ക്കും അവരുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സമീകൃത പോഷകാഹാരമാണ് മുട്ട. പുഴുങ്ങിയോ, ഓംലൈറ്റ് അടിച്ചോ ബുള്‍സൈയായോ ദിവസവും ഓരോ മുട്ട കഴിച്ചാല്‍ 13 വ്യത്യസ്ത തരം വൈറ്റമിനുകളും പോഷണങ്ങളുമാണ് നമുക്ക് ലഭിക്കുക. എന്നാല്‍ അടുത്തിടെയായി മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. ഉയര്‍ന്ന കൊളസ്ട്രോളെന്നും അനാരോഗ്യകരമെന്നുമൊക്കെ മുദ്ര കുത്തിയാണ് പലരും മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിക്കുന്നത്. മസിലുകള്‍ പെരുപ്പിക്കാനാഗ്രഹിക്കുന്ന ഫിറ്റ്നസ് പ്രേമികളിലും ഈ ട്രെന്‍ഡ് വ്യാപകമാണ്.
തിരുവനന്തപുരം: അറുപത് വർഷത്തെ രുചി പെരുമയുമായി ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി കേരളത്തിലേക്ക്. ഡിണ്ടിഗൽ ബിരിയാണി ആദ്യ ഫൈൻ ഡൈൻ ഇൻ റെസ്റ്ററന്റ് തിരുവനന്തപുരത്ത് തുടങ്ങി. തനതായ രുചി പെരുമയിൽ ആഗോള പ്രശസ്തമാണ് ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി. സ്റ്റാർട്ടർ മുതൽ വിഭവസമൃദ്ധമായ ബിരിയാണി വരെ ഇനി കേരളത്തിലെ ഭക്ഷണപ്രിയർക്കും രുചിക്കാം. ഏറെ ആരാധകരുള്ള തലപ്പാക്കട്ടി ബോൺലെസ് മട്ടൻ ബിരിയാണി, ചിക്കൻ 65 ബിരിയാണി, ബ്ലാക്ക് പെപ്പർ ചിക്കൻ, ഫിഷ് 65, മട്ടൻ സുക്ക, എഗ്, പനീർ ബിരിയാണികൾ തിരുവനന്തപുരത്തെ റസ്റ്ററന്റിൽ ലഭിക്കും.
ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ലോകത്തില്‍ എല്ലായിടത്തും നിരവധി ആരാധകരുള്ള വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. സംഗതി വിദേശിയാണെങ്കിലും ആള് നമ്മുടെ ഉരുളക്കിഴങ്ങ് തന്നെ. എന്നാൽ ഒരു പ്ളേറ്റിന് 14928 രൂപ വിലയുള്ള ഫ്രഞ്ച് ഫ്രൈസ് നിങ്ങൾ കണ്ടിട്ടുണ്ടോ? യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള സെറീൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റ് ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കി ഗിന്നസ് റെക്കോഡ് നേടിയിരിക്കുകയാണ്. ക്രിയേറ്റീവ് ഡയറക്ടറും ഷെഫുമായ ജോ കാല്‍ഡറോണും എക്സിക്യൂട്ടിവ് ഷെഫ് ഫെഡറിക്ക് കിവേര്‍ട്ടും ചേര്‍ന്നാണ് വിഭവം തയ്യാറാക്കിയത്. 200 യുഎസ് ഡോളർ വിലയുള്ള ഈ വിഭവം തയ്യാറാക്കാൻ ഡോം പെരിഗൺ ഷാംപെയ്ൻ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനഗർ എന്നിവയാണ് ചേർത്തിരിക്കുന്നത്.
നല്ല രുചിയേറും പഴങ്കഞ്ഞി കഴിക്കാൻ ഇഷ്ടമല്ലാത്ത മലയാളികളുണ്ടോ? സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്തുള്ള ഒരു പഴങ്കഞ്ഞിക്കട പരിചയപ്പെടുത്താം.
കനത്ത മഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഐസ് പാളികള്‍ കൊണ്ടു തന്നെ നിര്‍മിക്കുന്ന വീടുകളാണ് എസ്കിമോകളുടെ വീടുകളാണ് ഇഗ്ലൂകള്‍ .