Thursday 13 May 2021




നാല്പത് കഴിഞ്ഞവർ നട്സ് ശീലമാക്കൂ... ഗുണങ്ങളേറെ

By online desk .25 Jan, 2021

imran-azhar

 

നമ്മൾ പൊതുവെ വണ്ണം കൂടിയാലോ കൊളസ്‌ട്രോൾ കൂടിയാലോ എന്നൊക്കെ കരുതി നട്സ് കഴിക്കാത്തവരാണ് ,എന്നാൽ ഇനി ഒട്ടു ആശങ്കയില്ലാതെ നട്സ് ശീലമാക്കാം. നിങ്ങൾ നാലത്തുവയസു കഴിഞ്ഞവരാണോ എങ്കിൽ ഇനിമുതൽ ദിവസവും ഓരോ പിടി നട്സ് കഴിച്ചു തുടങ്ങാം. നടസ് കഴിക്കുന്നത് ഭാവിയില്‍ ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

 

 

'എയ്ജ് ആന്‍ഡ് ഏയ്ജിങ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 1993 മുതല്‍ 2016 വരെയുള്ള കാലത്ത് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍ പതിനേഴായിരം ആളുകളില്‍ നടത്തിയ പഠനഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാലപ്പത്തു വയസിനുശേഷം ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും നട്സ് കഴിക്കുന്നത് ശീലമാക്കിയവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അറുപത് വയസ്സിന് ശേഷം മറവിപ്രശ്‌നങ്ങള്‍ കുറവായിരുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് . നട്സ് കഴിക്കുന്നത് ഓർമശക്തിയും വർധിപ്പിക്കുന്നു.

 

 

ദിവസവും ഒരുപിടി നട്‌സ് ശീലമാക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നും നേരത്തെ ചില പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ നട്‌സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും പഠനങ്ങൾ പറയുന്നു.