By priya.08 Jun, 2023
മുട്ട ചിക്കിപ്പൊരിച്ചതും പുഴുങ്ങിയതും ബുള്‍സൈയുമെല്ലാം നമ്മള്‍ കഴിച്ചിട്ടുണ്ട്.ഇതില്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ഓംലറ്റ്. എങ്കിലും നിങ്ങള്‍ എത്ര വലുപ്പമുള്ള ഓംലറ്റ് കണ്ടിട്ടുണ്ടാകും.
കൂടിപ്പോയാല്‍ ദോശത്തവയുടെ വലുപ്പത്തിലൊക്കെ തയ്യാറാക്കിയിട്ടുണ്ടാകും. എന്നാല്‍ ഒരു ഭീമന്‍ ഓംലറ്റ് തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്.
ഒരു വലിയ ലോഹ ചട്ടിയിലേക്ക് നന്നായി ബീറ്റ് ചെയ്തെടുത്ത മുട്ട ഒഴിച്ചതിനുശേഷം പാത്രത്തില്‍ മുഴുവനായി ഇത് പരത്തും. നന്നായി ചൂടായിരിക്കുന്ന ചട്ടിയാണ് ഇതെന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാകുന്നത്.
അടുപ്പിന് മുകളിലോ സ്റ്റൗവിലൊ ഒന്നും ചട്ടി വയ്ക്കുന്നതായി കാണിക്കുന്നില്ല. ചട്ടി കറക്കി മുട്ട ബാറ്റര്‍ മുഴുവനായി പരത്തിയെടുക്കുകയാണ് ചെയ്യുന്നത്.ഓംലറ്റിന്റെ വലുപ്പം കണ്ട് ഇതിനെ പുതപ്പിനോടും ബെഡ്ഷീറ്റിനോടുമൊക്കെയാണ് പലരും ഉപമിച്ചത്.
ഓംലറ്റിന്റെ വലുപ്പം കണ്ടായിരുന്നു ഈ ഉപമകളെല്ലാം. ചിലര്‍ 'പേപ്പര്‍ ദോശ പോലെ ഇതാ ഒരു പേപ്പര്‍ ഓംലറ്റ്' എന്നും കുറിച്ചിട്ടുണ്ട്.