By priya.25 Sep, 2023
എല്ലാവരും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ചായ. എന്നാല്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഒരു കാരമല്‍ ചായ പരീക്ഷിച്ച് നോക്കാം.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്ന ഒരു വിഡിയോയാണ് ഇത്.ചായ തിളപ്പിക്കുന്ന പാനിലേക്ക് ആദ്യം പഞ്ചസാര ഇട്ടുകൊണ്ടാണ് കാരമല്‍ ചായ തയ്യാറാക്കുന്നത്.
പഞ്ചസാര കാരമലൈസ് ചെയ്തെടുത്തശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കും. ഇതിലേക്ക് ചായപ്പൊടിയും ഏലക്കയും ഇട്ടശേഷം പാലും ചേര്‍ത്ത് തിളപ്പിച്ചെടുക്കും. ഇതോടെ കാരമല്‍ ചായ റെഡി.