By Priya .23 May, 2023
മസാല വട, മെദു വട, പരിപ്പുവട എന്നിങ്ങനെ പലതരം വടകളുണ്ട്. ചമ്മന്തി, സാമ്പാര്‍ എന്നിവയ്‌ക്കൊപ്പമാണ് വട പതിവായി കഴിക്കുന്നത്. എന്നാല്‍ ഏപ്പോഴെങ്കിലും വട ചിക്കന്‍കറിയും കൂട്ടി കഴിച്ചിട്ടുണ്ടോ?
ആന്ധ്രാ വിഭവങ്ങളിലെ ഒരു സ്പെഷ്യല്‍ ഐറ്റം തന്നെയാണ് ഇത്, നല്ല മൊരിഞ്ഞ വടയും ചിക്കന്‍കറിയും.ആന്ധ്രാപ്രദേശിലെ രായലസീമ പ്രദേശത്താണ് വടയും ചിക്കന്‍കറിയും ചേര്‍ന്നുള്ള കോമ്പിനേഷന്റെ ഉത്ഭവം.
പരമ്പരാഗതമായി ഇതിനെ കൊടി കുറ ചിട്ടി ഗാരെ എന്നാണ് പറയുന്നത്. കൊടി എന്നാല്‍ ചിക്കന്‍ എന്നും കുറ എന്നാല്‍ കറി എന്നുമാണ് അര്‍ത്ഥം വരുന്നത്.
ചിട്ടി എന്നാല്‍ മസാലയെന്നും ഗാരെ എന്നാല്‍ വട എന്നുമാണ് അര്‍ത്ഥം. നാടന്‍ കോഴിയിറച്ചി വച്ച് തയ്യാറാക്കുന്നതാണ് ശരിയായ രീതിയെങ്കിലും ബ്രോയിലര്‍ വേണമെങ്കിലും വാങ്ങാം.