By priya.15 Aug, 2023
ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്. അതിന്റെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുപോലെ സ്ട്രീറ്റ് ഫുഡില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്റെ വീഡിയോയാണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്.
ഉത്തരേന്ത്യക്കാരുടെ പ്രിയ ഭക്ഷണമായ ബ്രഡ് പക്കോഡയിലാണ് ഇവിടെ പരീക്ഷണം നടത്തിയിരിക്കുന്നത്. ചൈനീസ് ബ്രെഡ് പക്കോഡയെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
ആദ്യം രണ്ടു ബ്രെഡിനുള്ളില്‍ ഫില്ലിങ് നിറച്ച് സാന്‍വിച്ച് ആകൃതിയില്‍ മുറിച്ച് മാവില്‍ മുക്കി പൊരിച്ചെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം ഇതിലേയ്ക്ക് നൂഡില്‍സ്, സോസുകള്‍ എന്നിവ നിറയ്ക്കുന്നു.
പിന്നീട് വറുത്ത കോളിഫ്ളവറിനൊപ്പം ഗ്രേവിയും ചേര്‍ത്ത് വിളമ്പുന്നു.ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ഇതിലെന്താണ് ചൈനീസ് എന്നുപറയാന്‍ മാത്രമുള്ളതെന്നും, എവിടെ വൃത്തിയെന്നുമൊക്കെയാണ് ആളുകളുടെ കമന്റുകള്‍.