By Priya .28 May, 2023
പാചകത്തില്‍ പലപ്പോഴും വിചിത്ര കോമ്പിനേഷനുകള്‍ പരീക്ഷിക്കാറുണ്ട്. സ്ട്രോബറി പിസ മുതല്‍ ചോക്ലേറ്റ് സിറപ്പൊഴിച്ച നൂഡില്‍സ് വരെ ഇക്കുട്ടത്തിലുണ്ട്.
അക്കൂട്ടത്തിലേക്ക് എത്തിയ പുതിയ പരീക്ഷണമാണ് തൈരില്‍ ചേര്‍ത്ത ഗുലാബ് ജാമുന്‍.ഐസ്‌ക്രീമും ഗുലാബ് ജാമും കിടിലന്‍ കോമ്പിനേഷനാണെങ്കില്‍ ഇത് തൈരിനൊപ്പം ചേര്‍ക്കുന്നത് ചിന്തിക്കാനേ വയ്യ എന്നാണ് കമന്റുകള്‍.
ഗുലാബ് ജാമുനൊപ്പം ഒരു സ്‌കൂപ്പ് തൈര് ചേര്‍ത്ത് വില്‍ക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. തന്റെ കടയിലെ ഏറ്റവും പ്രസിദ്ധമായ വിഭവങ്ങളില്‍ ഒന്നാണ് ഇതെന്നാണ് കടക്കാരന്‍ പറയുന്നത്.
ഒരു പ്ലേറ്റിന് നല്‍കേണ്ടത് 50 രൂപയാണ്.വിഡിയോയ്ക്ക് താഴെ ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം കോമ്പിനേഷന്‍ എന്ന് കമന്റ് കുറിക്കുന്നവരാണ് ഏറെയും.
ചിലരാണെങ്കില്‍ അല്‍പം ഉപ്പ് കൂടെ ചേര്‍ക്കാമായിരുന്നെന്നും ഇതിനുപകരം അല്‍പം വിഷം നല്‍കിയാല്‍ പോരെ എന്നൊക്കെയാണ് കമന്റുകള്‍. എണ്ണയും തൈരും ചേരുന്നത് നല്ലതല്ലെന്നും ഇത് അനാരോഗ്യകരമായ കോമ്പിനേഷനാണെന്നും കമന്റുകളുണ്ട്.