By Priya .17 May, 2023
ചോക്ലേറ്റ് പാനി പൂരി,മാഗി സാന്‍ഡ് വിച്ച് തുടങ്ങിയ വിചിത്ര കോമ്പിനേഷനുകളിലെ പുതിയ പരീക്ഷണം ദോശയിലാണ്.മാങ്ങയും ചീസും ചേര്‍ത്ത് ദോശയുണ്ടാക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ദോശമാവ് ഒഴിച്ച് കട്ടി കുറച്ച് നന്നായി പരത്തും. ശേഷം അതിന് മുകളിലായി ജ്യൂസ് പരുവത്തില്‍ തയ്യാറാക്കിയെടുത്ത മാങ്ങ ഒഴിക്കും.ഇതിലേക്ക് ചീസ് ഗ്രേറ്റ് ചെയ്തിട്ട ശേഷം അണ്ടിപ്പരിപ്പും ബദാമും പിസ്തയുമെല്ലാം വിതറും.
ഇതിന് മുകളിലായി മല്ലിയില കൂടി വിതറിയാല്‍ കിടിലന്‍ വിഭവം തയ്യാര്‍. മൂന്നോ നാലോ കഷ്ണങ്ങളായി മുറിച്ച് റോള്‍ ചെയ്താണ് വിളമ്പുന്നത്. സൈഡ് ഡിഷ് ആയി ചമ്മന്തിക്ക് പകരം മാങ്ങ തന്നെയാണ് വിളമ്പുന്നത്. അഹമ്മദാബാദിലെ ഒരു കടയിലാണ് ഈ പുതിയ പരീക്ഷണം.
പുതിയ പരീക്ഷണത്തോട് മുഖംതിരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍. ഇത് ഇപ്പോള്‍ തന്നെ നിരോധിക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇത്തരം വിഭവങ്ങള്‍ നിരോധിക്കാന്‍ ഒരു പരാതി നല്‍കണം എന്നൊരാള്‍ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഭക്ഷണത്തിന്റെ രുചി നശിപ്പിക്കുന്നതാണ് ഇതെന്നാണ് മറ്റൊരാളുടെ വിമര്‍ശനം.