By priya.10 Aug, 2023
പല വിചിത്ര ഭക്ഷണ പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും കാണാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എല്ലാവരുടേയും ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയിലാണ് ഇത്തവണത്തെ പരീക്ഷണം.
ഇഡ്ഡലിയെ എണ്ണയിലിട്ട് പൊരിച്ചെടുത്തിരിക്കുകയാണ് ഒരു വഴിയോര കച്ചവടക്കാരന്‍.
ട്വിറ്ററിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. ആദ്യം കച്ചവടക്കാരന്‍ ഒരു കഷ്ണം ഇഡ്ഡലി എടുത്തതിന് ശേഷം അതിന് മുകളില്‍ കുറച്ച് ആലു മസാല ചേര്‍ക്കുന്നു.
അതിന് ശേഷം ഇതിന് മുകളിലേയ്ക്ക് മറ്റൊരു ഇഡ്ഡലി കൂടി വയ്ക്കുകയാണ്. ശേഷം ഇവയെ മാവില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുത്തു. സാമ്പാറിനും ചട്‌നിക്കും ഒപ്പമാണ് ഈ വറുത്ത ഇഡ്ഡലി വിളമ്പുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ദുരന്തം എന്നാണ് ഒരാളുടെ കമന്റ്. ഇതിലും ഭേദം ഇഡ്ഡലിയെ കൊല്ലുന്നതാണ് എന്നും ചിലര്‍ പറയുന്നു.