By Priya.31 Jan, 2023
പ്രഭാത ഭക്ഷണം എന്ന് ആലോചിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് നല്ല ചൂട് ഇഡലിയും ദോശയും അപ്പവും പുട്ടുമൊക്കെതന്നെയാണ്.
പരമ്പരാഗതമായി തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍ക്കും ഇപ്പോഴിതാ മേക്കോവര്‍ ലഭിക്കുകയാണ്. അതില്‍ ഏറ്റവും പുതിയ വിഭവമാണ് ലാവാ ഇഡലി. ലാവാ കേക്ക് എന്നൊക്കെ പറയുന്നതുപോലെ ഇഡലിയുടെയും ഗോല്‍ഗപ്പയുടെയും ഒരു ഫ്യൂഷനാണ് ലാവാ ഇഡലി.
ഇഡലി ലാവ ഉണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇഡലി തട്ടിലേക്ക് ഇഡലിമാവ് ഒഴിച്ച് ശേഷം സാമ്പാര്‍ നിറച്ച ഗോല്‍ഗപ്പ ഇതിലേക്ക് വയ്ക്കണം. ഇതിന് മുകളിലേക്ക് വീണ്ടും ഇഡലി മാവ് ഒഴിച്ച് മൂടണം.
8-10 മിനിറ്റ് ആവിയില്‍ വേവിക്കണം. ഇതാണ് ലാവ ഇഡലിയുടെ റെസിപ്പി.എന്താണ് ഇവര്‍ ഇഡലിയോട് ചെയ്തുവച്ചിരിക്കുന്നത്, ഇഡലിയോട് ഈ ചതി ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണം, ഇതിപ്പോ ഇഡലിയോടും ഗോല്‍ഗപ്പയോടും നീതി പുലര്‍ത്തിയിട്ടില്ല എന്ന കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.