By Online Desk.24 Aug, 2020
ഓണസദ്യയിൽ ഇല ഇടുമ്പോൾ ഇലയുടെ ഒരു അറ്റത്ത് കായ വറുത്തതും,ശർക്കര ഉപ്പേരിയും നിർബന്ധമാണ്. മലയാളികൾക്കിടയിൽ പ്രിയപ്പെട്ട വിഭവങ്ങളാണ് ഇത്.വീടുകളിൽ ഉണ്ടാക്കാതെ ഇത് കടകളിൽ നിന്ന് വാങ്ങിയാണ് എല്ലാവരും ഇത് ഉപയോഗിക്കുന്നത്.ഇത്തവണ നമുക്ക് ഇത് വീട്ടിൽ റെഡിയാക്കാം .
കായ വറുത്തത്
ഓണത്തിന് കായ വറുത്തത് ഇല്ലാത്ത സദ്യയെ കുറിച്ച് ഓർക്കാൻ പോലും സാധിക്കില്ല. .പച്ച ഏത്തക്കായ - ( ആവശ്യത്തിന് )തൊലി കളഞ്ഞ ഏത്തക്കായ 1 സ്പൂൺ മഞ്ഞൾ കലക്കിയ വെള്ളത്തിൽ അര മണിക്കൂർ വെക്കണം.അതിനു ശേഷം വെള്ളം നന്നായി തുടച്ചു എടുക്കുക .അധികം കട്ടിയില്ലാതെ നേർമ്മയായി കട്ട് ചെയ്ത കായ ചൂടായ വെളിച്ചെണ്ണയിൽ വറുക്കാനിടുക .ഒരു മുക്കാൽ വേവാകുമ്പോൾ ഉപ്പു ചേർത്ത വെള്ളം തളിച്ച് കൊടുക്കാം .നല്ല മൂത്തു വരുമ്പോൾ കോരിയെടുക്കാം .കായ വറുത്തത് റെഡി.
ശർക്കര ഉപ്പേരി
ഓണ സദ്യയ്‌ക്കൊപ്പം ശര്‍ക്കര ഉപ്പേരിക്ക് പ്രധാന സ്ഥാനമുണ്ട്. സദ്യവിളമ്പുമ്പോള്‍ ഇലയുടെ അറ്റത്തായാണ് ശര്‍ക്കര ഉപ്പേരിയുടെ സ്ഥാനം. പണ്ടുകാലത്ത് വീട്ടില്‍ തയ്യാറാക്കുന്ന ഈ പലഹാരത്തിന് ഇന്ന് പലരും ബേക്കറികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തവണത്തെ ഓണത്തിന് നമുക്ക് ശർക്കര ഉപ്പേരി വീട്ടിൽ ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
പച്ചനേന്ത്രക്കായ അഞ്ച്
ശര്‍ക്കര അരകിലോ
ചുക്കുപൊടി 50 ഗ്രാം
ജീരകപ്പൊടി 25 ഗ്രാം
നെയ്യ് ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നേന്ത്രക്കായയുടെ തൊലി കളഞ്ഞ് രണ്ടു കീറായി നുറുക്കി കഴുകിയെടുത്ത് ഉപ്പുചേര്‍ക്കാതെ എണ്ണയില്‍ വറുത്തെടുക്കുക. തുടര്‍ന്ന് വെള്ളവും ചുക്കുപൊടിയും നെയ്യും ചേര്‍ത്ത് ശര്‍ക്കര പാവുകാച്ചമം. ചട്ടുകൊണ്ട് കോരിയെടുത്ത് നൂല്‍ പരുവത്തിലെത്തുമ്പോള്‍ ജീരകപ്പൊടി ചേര്‍ത്തിളക്കണം. പാവു തണുക്കുന്നതിനു മുമ്പായി കാായ വരുത്ത് വെച്ചത് അതിലേക്കിട്ട് നന്നായി ഇളക്കിയാല്‍ ശര്‍ക്കര ഉപ്പേരി റെഡി.