Sunday 25 February 2024




ബംഗ്ലാദേശിലെ സണ്‍ഫ്ലവര്‍ ജിലേബി; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

By priya.09 Dec, 2023

imran-azhar

 

ഇന്ത്യയിലെ ഉത്സവങ്ങളിലേയും ആഘോഷങ്ങളിലേയും പ്രധാന വിഭവങ്ങളിലൊന്നായ ജിലേബി എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്.
ഇന്ത്യയില്‍ മാത്രമല്ല ബംഗ്ലാദേശിലും പാകിസ്ഥാനിലും ഉള്ളവര്‍ക്കെല്ലാം ജിലേബി ഒരു പ്രിയപ്പെട്ട മധുരപലഹാരമാണ്.

 

ബംഗ്ലാദേശി ജിലേബിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സാധാരണ ജിലേബിയേക്കാളും ഇതിന് കുറച്ച് നീളം കൂടുതലാണ്. എന്നാല്‍ ബംഗ്ലാദേശി ജിലേബിയാണെങ്കിലും രുചിയിലും
ഉണ്ടാക്കുന്ന രീതിയിലും വ്യത്യാസമൊന്നുമില്ല.'സണ്‍ഫ്ലവര്‍ ജിലേബി' എന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പേര്.