Sunday 11 June 2023




കളളന്‍ കാട്ടാന കുടുങ്ങി;ഗോഡൗണില്‍ സൂക്ഷിച്ച നാല് ക്വിന്റല്‍ അരി തിന്നുതീര്‍ത്ത കാട്ടാന

By parvathyanoop.23 Feb, 2023

imran-azhar

 


കളളന്‍മാരെ വെല്ലുന്ന മികച്ച പ്രകടനമായിരുന്നു കര്‍ണാടകയിലെ കാട്ടാന നടത്തിയത്.വിശപ്പിന്റെ ആഘാതത്തില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഏകദേശം നാല് ക്വിന്റല്‍ അരിയാണ് ആന കൊണ്ടു പോയത്.

 

അരി നിറച്ച് വച്ചിരിക്കുന്ന പല ചാക്കുകളും കാലിയായി നിലത്ത് കിടക്കുന്നു.കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ അനുഗട്ട ഗ്രാമത്തില്‍ വിതരണത്തിന് തയ്യാറാക്കിയിരുന്ന അരിയാണ് ആന കഴിച്ചു തീര്‍ത്തത്.

 

ഗ്രാമത്തിലെ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാര്‍ അരി കാലിയ്യ സംഭവം അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്.

 

ഗ്രാമ നിവാസികള്‍ക്ക് നല്‍കുവാനായി കഴിഞ്ഞ ദിവസം ഗോഡൗണില്‍ എത്തിച്ച അരിയാണ് നഷ്ടമായത്.ജീവനക്കാര്‍സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കിട്ടിയത്.

 

ഗോഡൗണിന്റെ മുന്നിലെയും പിറകിലെയും വാതില്‍ ആന തകര്‍ത്തിരുന്നു. പിന്നീട് അരിച്ചാക്കുകള്‍ എടുത്ത് കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും രാവിലെ 4.15 ഓട് കൂടിയാണ് ആന വന്ന് അരി തിന്നിട്ട് പോയത് എന്നാണ് മനസിലാവുന്നത്.

 

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രാദേശിക അധികാരികളെയും ഫോറസ്റ്റ് അധികൃതരേയും വിവരം അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തുകയും ഗോഡൗണ്‍ പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 

2022 ഏപ്രിലില്‍ ഒരു ആന സൊസൈറ്റിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയും നാല് ക്വിന്റല്‍ അരി തിന്ന് തീര്‍ക്കുകയും ചെയ്തിരുന്നു. ഇത് അതേ ആന തന്നെയാണ് എന്നാണ് ജീവനക്കാര്‍ സംശയിക്കുന്നത്.