By priya.02 Sep, 2023
ഓണ വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കസവുസാരിയുടുത്ത് സ്‌കേറ്റിങ് ചെയ്യുന്ന അഞ്ചുവയസുകാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഫോട്ടോഗ്രാഫര്‍ നവാഫ് ഷറഫുദീന്‍ കൊച്ചിയിലെ ഒരു സ്വകാര്യ സ്‌കേറ്റ് പാര്‍ക്കില്‍ നിന്നുമാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.ഐറ ഐമന്‍ ഖാന്‍(5) ആണ് വീഡിയോയിലെ താരം.
എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് ഐറയുടേത്.സാരിയുടുത്ത് ചിരിച്ചുകൊണ്ട് സ്‌കേറ്റ് ബോര്‍ഡ് വാങ്ങുന്ന ഐറക്കുട്ടി പിന്നീടങ്ങോട്ട് കാണുന്നവരെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് ഐറയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഐറയ്ക്ക് പിന്തുണ നല്‍കുന്ന മാതാപിതാക്കളെയും എല്ലാവരും അഭിനന്ദിച്ചു. 'എടി, കുഞ്ഞിപ്പെണ്ണേ നീ അങ്ങ് പൊളിക്കുവാണെല്ലോ...' എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.