By santhisenanhs.23 Oct, 2022
വന്യ ജീവികളുടെ കൗതുകമുണർത്തുന്ന നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അത്തരത്തിൽ ഒരു ആനകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്.
ആനക്കുട്ടികളെ നിരീക്ഷിക്കാന്‍ വളരെ കൗതുകമാണ്. അവര്‍ ഓരോ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് കാണാന്‍ ഏറെ രസകരമാണ്.
മൈതാനം പോലെ പുല്ലുകള്‍ നിറഞ്ഞ വിശാലമായ ഒരു സ്ഥലത്താണ് ആനക്കുട്ടി നില്‍ക്കുന്നത്. അതിനു ചുറ്റും കുറേയേറെ കൊക്കുകളും നില്‍ക്കുന്നത് കാണാം
ഈ പക്ഷികളുടെ നടുവില്‍ നില്‍ക്കുന്ന ആനക്കുട്ടിയുടെ തുമ്പിക്കൈ അത് അറിയാതെ ചലിക്കുന്നത് കാണാനാണ് അതിലേറെ രസകരം. പമ്പരം കറങ്ങുന്നത് പോലെ വട്ടത്തില്‍ അങ്ങനെ കറങ്ങുകയാണ് തുമ്പിക്കൈ. ഇത് കണ്ട് രസിച്ചു നില്‍ക്കുകയാണ് ചുറ്റും കൂടിയിരിക്കുന്ന പക്ഷികള്‍.
ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഒരുതവണ കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നും എന്ന കാര്യത്തില്‍ സംശയമില്ല. ഈ വീഡിയോ ട്വിറ്ററില്‍ ഇതിനോടകം 34 മില്യണില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
ആനക്കുട്ടികള്‍ക്ക് ഒരു വയസ്സാകുന്നത് വരെ തുമ്പിക്കൈ നിയന്ത്രിക്കാന്‍ സാധിക്കില്ല എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആനക്കുട്ടികള്‍ക്കിടയില്‍ ഈ വിചിത്രമായ പെരുമാറ്റം സാധാരണമാണന്ന് എന്ന്, നാഷണല്‍ ജിയോഗ്രാഫിക്ക് മാസിക അഭിപ്രായപ്പെടുന്നു. ആറുമാസത്തിനും എട്ടുമാസത്തിനും ഇടയിൽ ഇവ തങ്ങളുടെ തുമ്പിക്കൈ നിയന്ത്രിക്കാന്‍ പഠിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു വയസ്സ് ആകുന്നതോടെ ഇവ തുമ്പിക്കൈ തങ്ങളുടെ വരുതിയിലാക്കും.