By santhisenanhs.27 Jun, 2022
മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളുമെല്ലാം ഉൾപ്പെടുന്ന വീഡിയോകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.
എന്നാൽ, മൃഗങ്ങളുടെ പ്രണയം തുളുമ്പുന്ന വീഡിയോ അത് ഒരു അപൂർവ്വ കാഴ്ച ആണ്. അത്തരത്തിൽ ഒരു റൊമാന്റിക് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തന്റെ പ്രണയിനിക്ക് സ്നേഹപൂർവ്വം പൂച്ചെണ്ട് നൽകുന്ന കാമുകനെ വീഡിയോയിൽ കാണാം. രണ്ട് സീലുകളുടെ ദൃശ്യങ്ങളിലെ കമിതാക്കൾ.
വെള്ളത്തിലേക്കിട്ട പൂക്കൾ സീൽ തന്റെ ചിറകുകൾ ഉപയോഗിച്ച് പിടിച്ചെടുത്ത് പെൺ സീലിന് നൽകുന്നത് ദൃശ്യങ്ങളാണ് ട്വിറ്ററിൽ വൈറലായിരിക്കുന്നത്.
തുലിപ് പൂക്കൾ സ്വീകരിച്ച പെൺ സീൽ ആഹ്ലാദത്തോടെ വെള്ളത്തിൽ വട്ടംചുറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.
ട്വിറ്ററിലാണ് വൈറലായ ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ദൃശ്യം കണ്ടത്.വളരെ ഹൃദ്യമായ ദൃശ്യമെന്നാണ് ഭൂരിഭാഗം പേരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.