Saturday 09 December 2023




ട്രെയിനില്‍ നായയുമായൊരു യാത്ര;വീഡിയോ വൈറല്‍

By parvathyanoop.18 Mar, 2023

imran-azhar



സാധാരണ ഗതിയില്‍ ഒരു യാത്രയ്ക്കുളള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ചിലരെയെങ്കിലും സംബന്ധിച്ച് അല്‍പ്പം ബുദ്ധിമുട്ടാണ്.എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ അത് വലിയ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ്.

 

അതിന് ആവശ്യമായ സാധനങ്ങളുടെ പായ്ക്കിംങ് ആണ് വലിയ തലവേദന.എന്നാല്‍, ആ യാത്രയില്‍ തങ്ങളുടെ നായയെ കൂടി കൊണ്ടു പോവുക എന്നാല്‍ വലിയ ആശങ്കയുളള കാര്യവും.അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

 


ഒരു യുവതി തന്റെ ലാബ്രഡോറുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് ഈ വീഡിയോ. വളരെ സന്തോഷമായിട്ടാണ് ഇരുവരുടേയും യാത്ര. ഒരു പെറ്റുമായി ട്രെയിനില്‍ യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായി പലരും കണക്കാക്കുമെങ്കിലും ഇത് കാണുന്നവര്‍ ശരിക്കും അത്ഭുതപ്പെടും.

 

കാണുമ്പോള്‍ ട്രെയിനിലെ എസി ഫസ്റ്റ് ക്ലാസ് കോച്ചിലാണ് ഇരുവരുടേയും യാത്ര എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അപ്പര്‍ ബര്‍ത്തില്‍ ഉറങ്ങുകയാണ് രണ്ടുപേരും.

 

വീഡിയോ തുടങ്ങുമ്പോള്‍ യുവതി ഉറങ്ങുകയാണ്.പുതപ്പില്‍ നായയെ മറച്ചാണ് കാണിച്ചിരിക്കുന്നത്. ഇതേ സമയം ഒരാള്‍ വന്ന് അവരെ തട്ടി വിളിക്കുന്നു.

 

അപ്പോള്‍ അവര്‍ ആ പുതപ്പ് മാറ്റുകയും ചെയ്യുന്നുണ്ട്. ശരിയ്ക്കും അതിശയപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു യുവതിയുടെ കൂടെ ഉള്ളത് ഒരു നായയാണ് എന്ന് അറിയുന്നത്.വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

 

ഈ വിഷയത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചത് ഇങ്ങനെയാണ് .മുഴുവന്‍ സമയവും ഇന്ത്യന്‍ റെയില്‍വേ നിങ്ങളുടെ സേവനത്തിന് സന്നദ്ധമാണ് എന്നാണ്.

 

സാമൂഹിക മാധ്യമങ്ങളില്‍ ഊ വീഡിയോ കണ്ടവര്‍ അത്ര ഹാപ്പിയല്ല. പലരും ഇതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ കൊണ്ടാണ് ട്രെയിനിലെ പുതപ്പടക്കം വളരെ വൃത്തികേടായിരിക്കുന്നത്.

 

അടുത്ത ആളിന് കൊടുക്കുമ്പോള്‍ ഇത് കഴുകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് തുടങ്ങിയ കമന്റുകളാണ് അവര്‍ വീഡിയോയ്ക്ക് താഴെ നല്‍കിയത്.