By parvathyanoop.23 Jan, 2023
ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാല്‍വരി മൗണ്ടില്‍ നടക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിനും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റിനും ഇപ്പോള്‍ തുടക്കമായി.
കാല്‍വരി മൗണ്ട് ടൂറിസം ഫെസ്റ്റ് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്. ശനിയാഴ്ച ആരംഭിച്ച ഫെസ്റ്റ് ഈ മാസം 30 വരെ നീണ്ടു നില്ക്കും.
കാല്‍വരി മൗണ്ട് ടൂറിസം ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുഡ്കോര്ട്ടിലാണ് സംസ്ഥാന ജല വിഭവമന്ത്രി റോഷി അഗസ്റ്റിന് എത്തിയത്. ഭരണത്തില്‍ മാത്രമല്ല തനിയ്ക്ക് എക്സിപീരിയന്‍സ് എന്ന് തെളിയിക്കുകയാണ് മന്ത്രി ഇവിടെ.
ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുഡ്കോര്ട്ടിലാണ് സംഘാടകര്‍ക്കൊപ്പം മന്ത്രി പൊറോട്ട അടിക്കാന്‍ കൂടിയത് കാഴചക്കാര്‍ക്ക് ഒരു കൗതുകമായി മാറി. വളരെ കൃത്യമായി അളവുകള്‍ പോലും തെറ്റാതെ എല്ലാം പാകാത്തിന് ചെയ്ത് പരിപാടി വിജയിപ്പിക്കുകയായിരുന്നു അദ്ധേഹം.
പൊറോട്ട അടിക്കുന്നതിന്റെ വിഡിയോയും മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങളൊരുക്കിയ ഫുഡ്കോര്‍ട്ടിലേക്ക് സംഘാടകര്‍ക്കൊപ്പം അവസാനമാണ് എത്തിയത്. അവിടെ സന്ദര്‍ശകരുടെ വലിയ തിരക്ക് കാണാന്‍ കഴിഞ്ഞു.
അതെ സമയം പാചകപ്പുര പരിശോധിക്കാന്‍ ചെന്നപ്പോള്‍ പൊറോട്ട അടി നടക്കുന്നു. സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു പൊറോട്ട അടിക്കുകയും ചെയ്തുവെന്ന് മന്ത്രി സമൂഹമാധ്യമക്കുറിപ്പില്‍ പറഞ്ഞു.