By parvathyanoop.24 Jan, 2023
ആളുകള്‍ എങ്ങനെ സോഷ്യല്‍ മീഡിയ താരമാകണമെന്ന് ചിന്തിക്കുമ്പോഴാണ് ഇവിടെ ഈ അത്ഭുതകരമായ പ്രകടനം.ഇതു വരെ കാണാത്ത തരത്തില്‍ ഒരു വ്യത്യസ്ത രീതിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
ഇന്ന് നമ്മുടെ മുടിയില്‍ എന്തെല്ലാം ചെയ്യാമെന്നുളള ഗവേഷണങ്ങളില്‍ നിന്ന് ഒക്കെ മാറി വളരെ ലളിതവും ,എന്നാല്‍ കാണുന്ന മാത്രയില്‍ അത് അത്ര എളുപ്പമായി ചെയ്യാന്‍ കഴിയാത്ത ഒന്നാണെന്നും ദൃശ്യങ്ങളിലൂടെ കണ്ടാല്‍ മനസ്സിലാകും.
വിവിധ തരത്തില്‍ ഹെയര്‍ സ്റ്റൈലുകള്‍ മാറ്റിമറിച്ചു ചെയ്യുന്ന സമയത്ത് ഇവിടെ കത്രികയോ റേസറോ അല്ലെങ്കില്‍ ഒരു ബ്ലേഡ് പോലും വേണ്ട മുടി മുറിക്കാന്‍ എന്ന തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
അടുക്കളയിലെ ഒരു സ്പൂണ്‍ മാത്രം മതി മുടി മുറിക്കാനെന്നാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. നൗദിസ് എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു അച്ഛന് മകന്റെ മുടി സ്പൂണ്‍ കൊണ്ട് മുറിക്കുന്നത് കാണാം.
മകനെ ക്യാമറയ്ക്ക് മുന്നില്‍ ഇരുത്തി മുടി വെട്ടുകയാണ് വീഡിയോയില്‍. സ്പൂണിന്റെ അഗ്രഭാഗം ഉപയോഗിച്ച് ഇദ്ദേഹം മകന്റെ മുടി വെട്ടുന്നത്. ഇത് സത്യമാണോന്ന് നമുക്ക് സംശയം തോന്നിയേക്കാം.
എന്നാല്‍ അദ്ദേഹം മുടിവെട്ടുന്ന ദൃശ്യങ്ങള്‍ മുഴുവന്‍ ടൈം-ലാപ്സ് വീഡിയോയില്‍ പകര്‍ത്തി. അത് എങ്ങനെ ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ആസ്വാദകരുടെ ചോദ്യം.
സ്പൂണിന് മൂര്‍ച്ചയുണ്ടോ അതോ തങ്ങള്‍ക്ക് പിടികിട്ടാത്ത എന്തെങ്കിലും തന്ത്രമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. മിക്കവര്‍ക്കും ഇത് വളരെ രസകരമായ ഒരു കാര്യമായി തോന്നി.