By santhisenanhs.02 Aug, 2022
മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയണ്. പ്രത്യേകിച്ചും കാട്ടാനകളുടെ വിഡിയോകൾക്ക്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുന്നത്.
ആനകൾക്ക് ചക്കപ്പഴം ഏറെയിഷ്ടമാണ്. അത് ലക്ഷ്യമാക്കിയാണ് അവ പലപ്പോഴും കാടിറങ്ങുന്നതും. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിലിറങ്ങിയ കാട്ടാന പ്ലാവിൽ കയറി ചക്കയിടുന്നതാണ് വീഡിയോയിലുള്ളത്
ആദ്യം തുമ്പിക്കൈ ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിച്ച ആന പിന്നീട് പ്ലാവ് കുലുക്കി ചക്കയിടാൻ ശ്രമിച്ചു. ഒടുവിൽ പ്ലാവിൽ മുൻകാലുകൾ ഉയർത്തി നിന്ന് തുമ്പിക്കൈ നീട്ടി ചക്ക പറിച്ചെടുക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ആനയെ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
കൂറ്റൻ പ്ലാവിൽ ഏറെ ഉയരത്തിൽ നിന്ന ചക്ക നിഷ്പ്രയാസമാന് ആന പറിച്ചെടുത്തത്. 30 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നിരവധിയാളുകൾ ദൃശ്യം കണ്ടുകഴിഞ്ഞു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.