By priya.02 Nov, 2023
ഒട്ടുമിക്ക ആളുകള്‍ക്കും മൃഗങ്ങളെ ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ പൂച്ചയായി മാറാനുള്ള ആഗ്രഹം കൊണ്ട് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഇറ്റാലിയന്‍ യുവതിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ചിയാര ഡെല്‍ അബേറ്റ് 22വയസിനിടെ 20 തവണയാണ് ശരീരത്തില്‍ മാറ്റം വരുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ കൂടുതലായും ചര്‍ച്ച ചെയ്യുന്നത്.
മുഖം അടക്കം ശരീരം മുഴുവന്‍ ടാറ്റൂ പതിപ്പിച്ചിട്ടുണ്ട്. കൂടാതെ,ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ സര്‍ജറികളിലൂടെ യുവതി ചെയ്തിട്ടുണ്ട്. 11-ാം വയസിലാണ് ചിയാര ആദ്യമായി പിയേഴ്സിങ് ചെയ്യുന്നത്.
ഇതിന് ശേഷമാണ് യുവതി ശരീരത്തില്‍ മാറ്റു വരുത്താന്‍ തുടങ്ങുന്നത്. ഇപ്പോള്‍ ശരീരത്തില്‍ 72 പിയേഴ്സിങ് യുവതി ചെയ്തിട്ടുണ്ട്. പിളര്‍ന്ന നാവ്, വലിപ്പമേറിയ ചുണ്ടുകള്‍, ശരീരത്തിലും മുഖത്തും മുഴുവനുമായിട്ടുള്ള ടാറ്റൂ തുടങ്ങി പല വിധത്തിലുള്ള മാറ്റങ്ങളാണ് യുവതി ശരീരത്തില്‍ ചെയ്തിരിക്കുന്നത്.
കണ്ണുകളിലും കണ്‍പോളകളിലും മാറ്റം വരുത്താന്‍ ബ്ലെഫറോപ്ലാസ്റ്റിയും ചെയ്തിട്ടുണ്ട്. ഐബോള്‍ ടാറ്റൂ, കൂര്‍ത്ത ചെവികള്‍, സ്ഥിരമായ ഐലൈനര്‍ തുടങ്ങിയവയെല്ലാം ശരീരത്തില്‍ ചെയ്തിട്ടുണ്ട്.
സുന്ദരിയായ ഒരു 'പൂച്ചസ്ത്രീ' ആവാനാണ് ആഗ്രഹമെന്നും അതിന് ഇനി ഒരുപാട് മാറ്റങ്ങള്‍ വരുത്തണമെന്നും അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് താനെന്നും യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താനായി സര്‍ജറികള്‍ ചെയ്യുമ്പോള്‍ വേദന ഉണ്ടാകാറുണ്ട്. എന്നാല്‍ ആ വേദന താല്‍ക്കാലികമാണ്. അതുകൊണ്ട് തന്നെ അത് കാര്യമാക്കുന്നില്ലെന്നും യുവതി വിഡിയോയില്‍ പറഞ്ഞു.