Saturday 09 December 2023




'എന്റെ വിശപ്പ് മാറിയിട്ട് പോയാ മതി';ലോറികള്‍ തടഞ്ഞു നിര്‍ത്തി ആന

By PARVATHYANOOP.10 Mar, 2023

imran-azhar



ആനകളും മനുഷ്യരും തമ്മിലുളള ബന്ധം ഏറെ വ്യത്യസ്തമാണ്. എന്നാല്‍ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന ആനകളുടെ എണ്ണവും കൂടുതലാണ്.ഇവ മൂലം മനുഷ്യര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളും ഒട്ടും ചെറുതല്ല.

 

ഇത്തരത്തില്‍ മനുഷ്യരും ആനയും തമ്മിലുള്ള ഒരു രസകരമായ കാഴ്ചയാണ് ഈ വീഡിയോയില്‍ കാണുന്നത്.ട്വിറ്ററില്‍ ഈ ആനയുടെ വീഡിയോ ഏറെ വൈറലാവുകയാണ്.

 

ആയുവേദ ഡോക്ടറായ അജയിതയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. തായ്ലാന്റിലാണ് സംഭവം നടക്കുന്നത്. റോഡ് മുറിച്ച് ആന കടക്കുന്നു എന്ന് ഒരു ബോര്‍ഡ് തായി ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും റോഡിന്റെ അരികില്‍ എഴുതി വെച്ചിട്ടുണ്ട്.

 

അതിന് കുറച്ച് മുന്നോട്ട് നീങ്ങി ഒരു ആന കാത്തു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.ഈ ലോറിയ്ക്ക് മുന്‍പായി മറ്റു പല വാഹനങ്ങളും കടന്നു പോകുന്നുണ്ട്.

 

എന്നാല്‍ കരിമ്പുമായി വരുന്ന ലോറികളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് അനയുടെ ഈ കാത്തു നില്‍പ്പെന്ന് തോന്നിപ്പോകും വിധത്തിലാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

 

റോഡിലൂടെ കരിമ്പുമായി വരുന്ന ഓരോ ലോറികളും ആന തടഞ്ഞു നിര്‍ത്തുന്നു. ലോറിയില്‍ നിന്നും തനിക്ക് ആവശ്യത്തിന് വേണ്ട കരിമ്പ് എടുത്തതിന് ശേഷം മാറി നില്‍ക്കും.

 

പിന്നെ അടുത്ത ലോറിക്ക് വേണ്ടിയുള്ള കാത്ത് നില്‍പ്പാണ്. മറ്റുളള ഒരു വാഹനത്തേയും ആന ശ്രദ്ധിക്കുന്നതേയില്ല.ലോറിയ്ക്ക് അരികിലായി വന്ന കാറിനെ ആന ആക്രമിയ്ക്കുകയും ചെയ്തില്ല.

 

റോഡിലൂടെ വരുന്നവര്‍ക്കും ആന വളരെ പരിചിതനാണെന്ന് വീഡിയോയിലൂടെ വ്യക്തമാണ്.ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ഈ വീഡിയോ കണ്ടു.

 

നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ എത്തി. പഞ്ചസാര കമ്പനിക്കാര്‍ സുഗര്‍ ക്വാളിറ്റി പരിശോധിക്കാനാണ് ആനയെ നിര്‍ത്തിയിരിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്.

 

ആനയോടെ എത്ര നല്ലരീതിയിലാണ് മനുഷ്യരും സഹകരിക്കുന്നത്. ഇത് പതിവായി സംഭവിക്കുന്നതായതു കൊണ്ടാകാം അവര്‍ക്ക് അതിശമില്ലാത്തതെന്ന് ഒരാള്‍ കമന്റു ചെയ്തു.