Sunday 25 February 2024




വിവാഹ ചടങ്ങിനിടെ ഉറങ്ങി വധു; തട്ടിയെഴുന്നേല്‍പ്പിച്ച് വരന്‍, വീഡിയോ വൈറല്‍

By priya .29 Dec, 2023

imran-azhar

 

 

വിവാഹ ദിനത്തിലെ രസകരമായ സംഭവങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇതുപോലെ വിവാഹ ചടങ്ങുകള്‍ക്കിടെ വധു ഉറങ്ങിപ്പോകുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വധു ഉറങ്ങിപ്പോവുന്നത് കണ്ട് വരന് ചിരി വരുന്നതും വീഡിയോയില്‍ കാണാം.

 


@futra_baisa_banna1 എന്ന യൂസറാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പരമ്പരാഗതമായ ഒരു രാജസ്ഥാനി വിവാഹത്തില്‍ പരമ്പരാഗത വസ്ത്രം ധരിച്ച് വധു സുന്ദരിയായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട് .

 

വധുവിന്റെ അടുത്ത് തന്നെ വിവാഹവേഷത്തില്‍ വരനും ഇരിക്കുന്നത് കാണാം. ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് വധു ഉറങ്ങിപ്പോകുന്നത്.
വരന്‍ പുഞ്ചിരിക്കുകയും വധുവിനെ ചെറുതായി ഒന്ന് തട്ടുകയും ചെയ്യുകയാണ്.

 

അതോടെ അവള്‍ പതുക്കെ ഉറക്കത്തില്‍ നിന്നും ഉണരുന്നു. 'ഒരു ദിവസം ഞാനും നീയും' എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. മനോഹരമായ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.